ഹെര്‍ഫോര്‍ഡ്ഷെയറിലെ ഡോണ്‍ഫീല്‍ഡ് ഹൗസില്‍ മൂന്നു ദിവസത്തെ പരിപാടികളില്‍ ഒത്തുചേരുകയും കുടുംബ ഐക്യം പ്രഖ്യാപിക്കുകയും ചെയ്തു. ജോര്‍ജ് ജോസഫ് വാതപ്പള്ളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജിന്‍സ് ജോയ് വാതപ്പള്ളി, സജി ഫിലിപ്പ് വാതപ്പള്ളി, വിമോ ഷിന്റോ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. യോഗത്തില്‍ ജോബി വിന്‍സെന്റ് വാതപ്പള്ളി സ്വാഗതം ചെയ്തു. ജിനോ ജോയ് വാതപ്പള്ളി നന്ദി രേഖപ്പെടുത്തി. കുട്ടികള്‍ക്കായുള്ള കലാമത്സരങ്ങള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെ വടംവലി മുതലായ മത്സരങ്ങളും വിവിധ വിനോദ പരിപാടികളും സംഘടിപ്പിച്ചു. എല്ലാവര്‍ക്കും ആവേശകരമായ ഒരു അനുഭവമായിരുന്നു. മത്സരവിജയികള്‍ക്ക് സമ്മാനദാനം നല്‍കി. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുവാന്‍ ഈ സംഗമം ഉപകരിച്ചു. സുഹൃദ്ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും കുടുംബ ഐക്യം ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള ഈ ശ്രമം പങ്കെടുക്കുന്നവര്‍ക്കെല്ലാം മനോഹര ഓര്‍മ്മകള്‍ സമ്മാനിച്ചു. മൂന്നു ദിവസത്തെ ഈ സംഗമത്തിന് അരുണ്‍ ജോര്‍ജ് വാതപ്പള്ളി പ്രോഗ്രാം കോഡിനേറ്ററായി പ്രവര്‍ത്തിച്ചു. മൂന്നു ദിവസത്തെ വാതപ്പള്ളില്‍ കുടുംബയോഗ സംഗമം ഒരു മനോഹര ഓര്‍മയായി പങ്കെടുത്ത ഓരോരുത്തര്‍ക്കും അനുഭവപ്പെട്ടുവെന്നത് യോഗം വിജയമായിരുന്നുവെന്നതിന് തെളിവാണ്.