നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസിനിയായി. പ്രയാഗ് രാജിലെ കുംഭമേളയില്‍ വച്ചാണ് അഖില സന്യാസം സ്വീകരിച്ചത്. അവന്തികാ ഭാരതി എന്നാണ് ഇനി അറിയപ്പെടുക. അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. 'ജൂന പീഠാധീശ്വര്‍ ആചാര്യ മഹാ മണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും തന്റെ ശിഷ്യയായ അഖില, അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി' എന്ന് അഭിനവ ബാലാനന്ദഭൈരവ കുറിച്ചു.
കേരളത്തില്‍ നിന്ന് മഹാമണ്ഡലേശ്വര പദവിയിലേക്കെത്തിയ സ്വാമി ആനന്ദവനം ഭാരതിയ്‌ക്കൊപ്പമുള്ള ചിത്രവും അഭിനവ ബാലാനന്ദഭൈരവ ഫേസ്ബുക്കില്‍ പങ്കുവച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സന്യാസ വേഷത്തിലുള്ള ഒരു ചിത്രം അഖില സമൂഹ മാധ്യമ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. അഖില എന്തുകൊണ്ട് ഇത്തരമൊരു ചിത്രം പങ്കുവച്ചു എന്ന സോഷ്യല്‍ മീഡിയയുടെ അന്വേഷണത്തിനാണ് ഇതോടെ പരിസമാപ്തിയായത്. |