Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5678 INR  1 EURO=110.8402 INR
ukmalayalampathram.com
Tue 26th May 2026
 
 
Teens Corner
  Add your Comment comment
കന്നിയങ്കത്തിന് വിജയ്; 2 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നു റിപ്പോര്‍ട്ട്; ടിവികെയ്ക്ക് തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍
Text By: UK Malayalam Pathram
തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം.സിനിമാ സ്‌റ്റൈലില്‍ തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനവും. ഡിഎംകെയുടെ ഉറച്ച മണ്ഡലമായ പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് കന്നിയങ്കത്തിന് ഇറങ്ങുക. തികഞ്ഞ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടിയും പ്രവര്‍ത്തകരും. നാളെ തന്നെ വിജയ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന. വൈകിട്ട് പെരമ്പൂരില്‍ പ്രചാരണം ആരംഭിക്കുമെന്നാണു സൂചന. അദ്ദേഹം രണ്ടിടങ്ങളില്‍ മത്സരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് ചെന്നൈ ടി നഗറില്‍ മത്സരിക്കും. ആദവ് അര്‍ജുന ചെന്നൈ വില്ലിവാക്കത്തും കെ എ സെങ്കോട്ടയ്യന്‍ ഗോപിചെട്ടിപ്പാളയത്തും മത്സരിക്കും. സിടിആര്‍ നിര്‍മല്‍ കുമാര്‍ തിറുപ്പറന്‍കുണ്‍ട്രത്തും കെ ജി അരുണ്‍രാജ് തിരുച്ചെങ്കോടും ജനവിധി തേടും. പുതുച്ചേരിയില്‍ ടിവികെ സഖ്യത്തില്‍ മത്സരിയ്ക്കുന്ന മുപ്പത് സ്ഥാനാര്‍ഥികളെയും ചടങ്ങില്‍ പരിചയപ്പെടുത്തി.
 
Other News in this category

 
 




 
Close Window