Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കേരളം ഭവനരഹിതരില്ലാത്ത സംസ്ഥാനം ലക്ഷ്യമിട്ട് മുന്നേറുന്നു: എ. എ. റഹീം എംപി
reporter

തിരുവനന്തപുരം: കേരളം ഭവനരഹിതരില്ലാത്ത സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലാണ് സംസ്ഥാനമെന്ന് രാജ്യസഭാ എംപി എ. എ. റഹീം. യുഡിഎഫ് ഭരണകാലത്തും (2011-16) അതിന് ശേഷമുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെയും കാലഘട്ടത്തില്‍ അനുവദിച്ചും പൂര്‍ത്തിയാക്കിയുമുള്ള വീടുകളുടെ കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് എംപിയുടെ പ്രതികരണം.

പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയ ലൈഫ് പദ്ധതിയിലൂടെയാണ് ഭവനരംഗത്ത് വലിയ മുന്നേറ്റം സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് 4189 വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ചതെങ്കില്‍, ലൈഫ് പദ്ധതിയിലൂടെ ഇതുവരെ 4,71,442 വീടുകള്‍ നിര്‍മ്മിച്ച് കൈമാറിയതായി റഹീം എംപി വ്യക്തമാക്കി.

എല്ലാവര്‍ക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് ഭവനപദ്ധതി രാജ്യചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്തതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

 
Other News in this category

 
 




 
Close Window