Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വോട്ടര്‍ പട്ടികയില്‍ പേരില്ല: വി എം വിനുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
reporter

കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സംവിധായകനും യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയുമായ വി എം വിനുവിന് ഹൈക്കോടതിയില്‍ തിരിച്ചടി. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ലെന്നും, രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമപരമായ പരിഗണന മാത്രമേ ഉള്ളൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.

കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങിയിരുന്ന വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായത്. പട്ടികയില്‍ പേര് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ഹര്‍ജി പരിഗണിച്ച കോടതി, ''താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേയെന്ന്'' ചോദിച്ചുകൊണ്ട്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചതും അതില്‍ എതിര്‍പ്പുകള്‍ അറിയിക്കാന്‍ അവസരം നല്‍കിയതും മാധ്യമങ്ങളിലൂടെ അറിയിച്ചതും ഓര്‍മ്മിപ്പിച്ചു. ''സെലിബ്രിറ്റി പത്രം വായിക്കാറില്ലേ?'' എന്ന ചോദ്യം കൂടി കോടതി ഉന്നയിച്ചു.

സെലിബ്രിറ്റി ആയതുകൊണ്ട് അനുകൂല ഉത്തരവ് നല്‍കാനാകില്ലെന്നും, വ്യക്തിഗത കഴിവുകേടിന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ കുറ്റപ്പെടുത്തരുതെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സെലിബ്രിറ്റി ആയതിനാല്‍ താന്‍ വിജയിക്കുമെന്നത് കണക്കിലെടുത്ത് ഭരണപക്ഷം തന്റെ പേര് ഒഴിവാക്കിയതാണെന്ന് വിനു കോടതിയില്‍ ആരോപിച്ചിരുന്നു. അതിനാണ് കോടതി ശക്തമായ പ്രതികരണം നല്‍കിയത്.

 
Other News in this category

 
 




 
Close Window