Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=108.7075 INR
ukmalayalampathram.com
Mon 13th Jul 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടില്‍ ഗുരുതര രോഗികള്‍ക്ക് ചികിത്സ വൈകുന്നു
reporter

ലണ്ടന്‍: ക്യാന്‍സര്‍, ഹൃദ്രോഗം പോലുള്ള ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്കുള്ള പരിശോധനയും ചികിത്സയും ഇംഗ്ലണ്ടില്‍ മാസങ്ങളോളം വൈകുന്നതായി റിപ്പോര്‍ട്ട്. റോയല്‍ കോളജ് ഓഫ് റേഡിയോളജിസ്റ്റ് നടത്തിയ വിശകലനത്തിലാണ് ആരോഗ്യ മേഖലയിലെ ഗുരുതര പ്രശ്‌നങ്ങള്‍ വെളിപ്പെട്ടത്.

- സെപ്തംബറില്‍ മാത്രം 3.86 ലക്ഷം പേര്‍ ആറാഴ്ചയോളം പരിശോധനയ്ക്കായി കാത്തിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

- രോഗനിര്‍ണയവും ചികിത്സയും വൈകുന്നതോടെ രോഗികളുടെ ആരോഗ്യനില കൂടുതല്‍ പരുങ്ങലിലാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

- ആറാഴ്ച സമയപരിധി പാലിക്കാത്ത ട്രസ്റ്റുകളുടെ എണ്ണം 46 ശതമാനം.

- റേഡിയോളജിസ്റ്റുകളുടെ ക്ഷാമമാണ് പരിശോധനകള്‍ വൈകാന്‍ പ്രധാന കാരണം.

ദീര്‍ഘകാല കാത്തിരിപ്പുകള്‍ രോഗികളുടെ വേദനയും ആശങ്കയും വര്‍ധിപ്പിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ക്യാന്‍സര്‍ പരിശോധനയില്‍ ഉണ്ടായേക്കാവുന്ന താമസം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്.

ആരോഗ്യ വകുപ്പ് കൂടുതല്‍ നിയമനങ്ങള്‍ നടത്തി രോഗികള്‍ക്ക് ആശ്വാസം നല്‍കണമെന്നതാണ് റിപ്പോര്‍ട്ടിന്റെ നിര്‍ദ്ദേശം

 
Other News in this category

 
 




 
Close Window