Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2236 INR  1 EURO=108.0731 INR
ukmalayalampathram.com
Tue 10th Feb 2026
 
 
UK Special
  Add your Comment comment
ഗുജറാത്തില്‍ വിസ തട്ടിപ്പ്: വ്യാജ വിവാഹരേഖകളും വിവാഹമോചന കരാറുകളും; എട്ട് പേര്‍ പിടിയില്‍
reporter

അഹമ്മദാബാദ്: വിദേശത്തേക്ക് കടക്കാന്‍ സിനിമാക്കഥയെ വെല്ലുന്ന രീതിയില്‍ തട്ടിപ്പ് നടത്തിയ സംഘത്തെ ഗുജറാത്തില്‍ പൊലീസ് പിടികൂടി. വ്യാജ വിവാഹരേഖകളും വിവാഹമോചന കരാറുകളും നിര്‍മ്മിച്ച് യുകെ വിസ നേടാന്‍ ശ്രമിച്ച വന്‍ സംഘത്തെയാണ് മെഹ്സാന പൊലീസ് വലയിലാക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് വിസ ഏജന്റുമാരടക്കം എട്ട് പേര്‍ക്കെതിരെ കേസെടുത്തു. ഗുജറാത്തിലെ മെഹ്സാന സ്വദേശികളായ യുവാക്കളും യുവതികളുമാണ് തട്ടിപ്പിന് പിന്നില്‍. യുകെയിലേക്ക് പോകാന്‍ യോഗ്യതയുള്ള പങ്കാളികളെ കണ്ടെത്തി അവരുമായി വ്യാജ വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു രീതി.

വിസ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വ്യാജ രേഖകള്‍ ചമയ്ക്കുകയും, യുകെയില്‍ എത്തിയ ശേഷം ബന്ധം വേര്‍പ്പെടുത്തുന്നതിനായി വ്യാജ വിവാഹമോചന കരാറുകള്‍ നിര്‍മ്മിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി. വിസ ഏജന്റുമാരുടെ സഹായത്തോടെയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.

ഇംഗ്ലീഷ് ഭാഷാ പരീക്ഷയായ ഐഇഎല്‍ടിഎസ് ജയിച്ച യുവതികളെ കണ്ടെത്തി, വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന യുവാക്കളുമായി ഇവരുടെ വിവാഹം നടന്നതായി വ്യാജ രേഖകള്‍ ഉണ്ടാക്കുകയും ചെയ്തു. ഇതിനായി ഏജന്റുമാര്‍ ലക്ഷക്കണക്കിന് രൂപ വാങ്ങിയിരുന്നു. വിവാഹമോചന കരാറുകളില്‍ കോടതിയുടെയും അഭിഭാഷകരുടെയും മുദ്രകള്‍ വ്യാജമായി പതിപ്പിച്ചാണ് തട്ടിപ്പ് നടന്നത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വിദേശ വിസയ്ക്കായി ഗുജറാത്തില്‍ ഇത്തരം തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു വരുന്നത് ഗൗരവകരമാണെന്ന് പൊലീസ് അറിയിച്ചു. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്

 
Other News in this category

 
 




 
Close Window