Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7588 INR  1 EURO=110.2779 INR
ukmalayalampathram.com
Thu 16th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇന്ത്യയില്‍ എടിഎം നിയമങ്ങള്‍ മാറുന്നു; പിന്‍വലിക്കാവുന്ന തുക പരിധി കുറയാന്‍ സാധ്യത: ഫ്രീ വിഡ്രോവല്‍ കുറയുമെന്നും സൂചന
Text By: UK Malayalam Pathram
ഏപ്രില്‍ 1 മുതല്‍ പുതിയ എടിഎം നിയമങ്ങള്‍ നിലവില്‍ വരും.പ്രതിദിന പണം പിന്‍വലിക്കല്‍ പരിധിയില്‍ കുറവ് വരുത്താന്‍ സാധ്യത. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ആകെ സൗജന്യ ഇടപാടുകളുടെ എണ്ണത്തില്‍ കുറവുണ്ടാകും.ഉപഭോക്താക്കളുടെ ദൈനംദിന ഉപയോഗത്തെ നേരിട്ട് ബാധിക്കുന്ന മാറ്റങ്ങളാണ് പല പ്രമുഖ ബാങ്കുകളും പ്രഖ്യാപിച്ചിരിക്കുന്നത്. യുപിഐ (UPI) അധിഷ്ഠിത പണം പിന്‍വലിക്കലുകള്‍ ഇനി മുതല്‍ മാസത്തെ സൗജന്യ എടിഎം ഇടപാടുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തും. നിലവില്‍ എച്ച്ഡിഎഫ്സി ബാങ്ക് സേവിംഗ്‌സ്, സാലറി അക്കൗണ്ട് ഉടമകള്‍ക്ക് സ്വന്തം ബാങ്ക് എടിഎമ്മുകളില്‍ നിന്ന് മാസം അഞ്ച് സൗജന്യ ഇടപാടുകള്‍ ലഭിക്കുന്നുണ്ട്. മറ്റ് ബാങ്ക് എടിഎമ്മുകളില്‍ മെട്രോ നഗരങ്ങളില്‍ മൂന്ന് തവണയും മറ്റ് സ്ഥലങ്ങളില്‍ അഞ്ച് തവണയുമാണ് സൗജന്യമായി പണം പിന്‍വലിക്കാവുന്നത്.
 
Other News in this category

 
 




 
Close Window