Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.7815 INR  1 EURO=102.976 INR
ukmalayalampathram.com
Sat 01st Nov 2025
 
 
UK Special
  Add your Comment comment
യുകെയില്‍ സൈക്കിള്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു
reporter

ലണ്ടന്‍: ഹെക്സ്റ്റബിളില്‍ താമസിക്കുന്ന ബെംഗളൂരു സ്വദേശിയും മലയാളിയുമായ ജോഷി സ്റ്റീഫന്‍ (42) സൈക്കിള്‍ അപകടത്തില്‍ മരിച്ചു. ഡാര്‍ട്‌ഫോര്‍ഡിലുള്ള സെന്റ് ആന്‍സ്ലം പള്ളിയില്‍ രണ്ടുദിവസം മുമ്പ് രാത്രി എട്ടുമണിക്ക് നടന്ന കുര്‍ബാനയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങവേ സൈക്കിള്‍ അപകടത്തില്‍പ്പെട്ടാണ് മരണം സംഭവിച്ചത്.

ബെംഗളൂരു രാമമൂര്‍ത്തി നഗറിലെ സെന്റ് മേരീസ് സിറോ മലബാര്‍ പള്ളി ഇടവകാംഗനാണ് ജോഷി. എഫ്‌ഐഎസ് ഗ്ലോബല്‍ എന്ന കമ്പനിയില്‍ കംപ്ലയന്‍സ് അനലിസ്റ്റ് ആയി ജോലി ചെയ്തുവരികയായിരുന്നു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഹെക്സ്റ്റബിളില്‍ താമസിക്കുന്ന ജോഷി ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ സെന്റ് മാര്‍ക്ക് മിഷന്‍ ഇടവകാംഗനുമാണ്.

മാതാപിതാക്കള്‍: സ്റ്റീഫന്‍, മരീന (പുത്തന്‍വീട്ടില്‍). സഹോദരന്‍: ജോണി. സംസ്‌കാരം പിന്നീട്.

 
Other News in this category

 
 




 
Close Window