കൊച്ചി: മലയാളിയായ പ്രദീപ് പാലാഴിയുടെ നേതൃത്വത്തില്‍ യുഎസിലും ഇന്ത്യയിലുമായി പ്രവര്‍ത്തിക്കുന്ന 'തിങ്ക്ബയോ എഐ' എന്ന കമ്പനി, യുകെ കേന്ദ്രമായ 'ഇന്‍ഫോഹെല്‍ത്ത് സൊല്യൂഷന്‍സി'യെ ഏറ്റെടുത്തു. യുകെയിലെ ആശുപത്രികളില്‍ അസെറ്റ് മാനേജ്മെന്റ് സോഫ്റ്റ്വേര്‍ ഒരുക്കുന്ന സ്ഥാപനമാണ് ഇന്‍ഫോഹെല്‍ത്ത്. ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ബയോടെക്നോളജി, ആരോഗ്യപരിരക്ഷാ മേഖലകളില്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സാങ്കേതിക പിന്തുണ നല്കുന്ന സ്ഥാപനമാണ് തിങ്ക്ബയോ എഐ. ഇന്ഫോഹെല്ത്തിനെ ഏറ്റെടുത്തതോടെ യുകെയിലെ ആരോഗ്യപരിരക്ഷാ വിപണിയില്‍ വരും വര്‍ഷങ്ങളില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് തിങ്ക്ബയോ എഐ സ്ഥാപകനും സിഇഒയുമായ പ്രദീപ് പാലാഴി പറഞ്ഞു.