Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
സിനിമ
  01-09-2025
പ്രേക്ഷകരെ കയ്യിലെടുത്ത ജയസൂര്യയുടെ സിനിമ ആട് : കോമഡി ചിത്രത്തിന്റെ മൂന്നാം ഭാഗം വരുന്നു
മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവര്‍ നിര്‍മ്മിക്കുന്നു. വലിയ മുതല്‍മുടക്കില്‍, 50 കോടിയോളം രൂപ മുടക്കുമുതലില്‍ നിര്‍മ്മിക്കുന്ന ചിത്രം കഴിഞ്ഞ രണ്ടു ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഫാന്റസി - കോമഡി പശ്ചാത്തലത്തിലൂടെയാണവതരിപ്പിക്കുന്നത്.
വലിയ കൗതുകങ്ങളാണ് ചിത്രത്തിന്റെ പിന്നില്‍ ഒളിപ്പിച്ചിരിക്കുന്നത് എന്നണിയറപ്രവര്‍ത്തകര്‍. നിരവധി വിദേശ താരങ്ങളുടെ സാന്നിദ്ധ്യവും ചിത്രത്തിനുണ്ട്. പലപല ഷെഡ്യൂകളിലായി 160 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞു. 2026 മാര്‍ച്ച് 19ന് റിലീസ് തിയതി പ്രഖ്യാപിച്ചു
Full Story
  29-08-2025
ഹോളിവുഡ് ആക്ഷന്‍ ഹീറോ ബ്രൂസ് വില്ലിസിന്റെ സംസാര ശേഷിയും ഓര്‍മശക്തിയും നഷ്ട്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍
ഡൈ ഹാര്‍ഡ്, ദി സിക്‌സ്ത് സെന്‍സ്, പള്‍പ്പ് ഫിക്ഷന്‍, അണ്‍ബ്രെക്കബിള്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ആഗോള സിനിമ പ്രേക്ഷകരുടെ പ്രിയം സമ്പാദിച്ച ഹോളിവുഡ് ആക്ഷന്‍ ഹീറോ ബ്രൂസ് വില്ലിസിന്റെ സംസാര ശേഷിയും ഓര്‍മ്മശക്തിയും നഷ്ട്ടപ്പെട്ട എന്ന് റിപ്പോര്‍ട്ടുകള്‍. ഏറെ നാളായി ഡിമെന്‍ഷ്യ ബാധിതനായിരുന്ന ബ്രൂസ് വില്ലിസിനെ രോഗം മൂര്‍ച്ഛിച്ചപ്പോള്‍ വീട്ടില്‍ നിന്നും സ്‌പെഷ്യല്‍ കെയര്‍ ഹോമിലേക്ക് മാറ്റി.

നടന്റെ നില മെച്ചപ്പെടും വരെ അദ്ദേഹത്തെ വീട്ടില്‍ നിന്നും മാറ്റേണ്ടി വന്നു എന്ന് ബ്രൂസ് വില്ലിസിന്റെ ഭാര്യയും നടിയുമായ എമ്മ ഹെമിങാണ് വെളിപ്പെടുത്തിയത്. 2023 ഫെബ്രുവരിയിലാണ് 70 കാരനായ താരത്തിന് ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ എന്ന രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് പതിയെ പെരുമാറ്റ വൈകല്യത്തിലേയ്ക്കും, സംസാര
Full Story
  28-08-2025
'ഇന്നസെന്റ് ' എന്ന സിനിമയുടെ ചിരിയൊളിപ്പിച്ച ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്തിറങ്ങി
അല്‍ത്താഫ് സലീമും അനാര്‍ക്കലി മരയ്ക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്റ് ' എന്ന സിനിമയുടെ ചിരിയൊളിപ്പിച്ച ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്തിറങ്ങി. സര്‍ക്കാര്‍ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാന്‍ പറ്റുന്ന ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയ്ലര്‍ വീഡിയോയിലൂടെ പറയാന്‍ ശ്രമിക്കുന്നത്.
Watch Trailer: -


ഇന്ന് തിയേറ്ററുകളിലെത്തിയ ഓണച്ചിത്രങ്ങളോടൊപ്പം ട്രെയ്ലര്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും ട്രെയ്ലര്‍ പുറത്തിറക്കി. ഒക്ടോബറിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.
സോഷ്യല്‍ മീഡിയ താരമായ
Full Story
  27-08-2025
പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്ന 'ഡീയസ് ഈറേ'യുടെ ടീസര്‍ ഇറങ്ങി
സംവിധായകന്‍ രാഹുല്‍ സദാശിവന്‍ തന്നെ തിരക്കഥ രചിച്ച ഹൊറര്‍ ത്രില്ലര്‍ ചിത്രം നിര്‍മിക്കുന്നത് ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്.
Watch Video:


വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുല്‍ സദാശിവന്‍- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് 'ഡീയസ് ഈറേ'. വൈ നോട്ട് സ്റ്റുഡിയോസും നിര്‍മാണ പങ്കാളിത്തം വഹിക്കുന്നു.
'ക്രോധത്തിന്റെ ദിനം' എന്ന അര്‍ഥം വരുന്ന 'ദ ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. ആദ്യാവസാനം മികച്ച ഹൊറര്‍ അനുഭവം സമ്മാനിക്കുന്ന, വലിയ സാങ്കേതിക നിലവാരത്തില്‍
Full Story
  26-08-2025
ഹൃദയപൂര്‍വം റിലീസ് ഓണത്തിന്: ട്രെയിലര്‍ ഇറങ്ങി
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഹൃദയപൂര്‍വം എന്ന സിനിമ ഓണത്തിന് റിലീസാകും. ഇരുപത്തെട്ടാം തീയതി ഇറങ്ങുന്ന ഈ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
Watch Video Trailer:


1.51 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ സമീപകാലത്ത് കാണാത്ത ഒരു മോഹന്‍ലാലിനെ കാണാം. ചിത്രം ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നും ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. ടി പി സോനു എന്ന നവാഗതന്‍ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാന സഹായി.
അഖില്‍ സത്യന്റേതാണു കഥ.

ഗാനങ്ങള്‍ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിന്‍ പ്രഭാകര്‍. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ
Full Story
  24-08-2025
സുനില്‍ സുബ്രഹ്‌മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒടിയങ്കത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്
വിവേക് മുഴക്കുന്ന് എഴുതിയ വരികള്‍ക്ക് റിജോഷ് സംഗീതം പകര്‍ന്ന് നജീം അര്‍ഷാദ് ആലപിച്ച'വേനല്‍ മായവേ വാനിലായ് പൂമുകില്‍' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
Watch Video;


പുസ്തകങ്ങളിലൂടെയും ,കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയന്റെ ലോകവും. യൂട്യൂബില്‍ വന്‍ ഹിറ്റായ ഒടിയപുരാണം എന്ന ഷോര്‍ട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതല്‍ പരിചിതനാക്കി. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ?പ്രണയവും പ്രതികാരവും ഇഴചേര്‍ത്ത് ദൃശ്യഭംഗിക്കും സംഗീതത്തിനും ഒരു പോലെ പ്രാധാന്യം നല്‍കിയാണ് 'ഒടിയങ്കം'പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

ഒടിയപുരാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച
Full Story
  24-08-2025
സഖാവ് പി.കൃഷ്ണപിള്ളയുടെ പോരാട്ടത്തിന്റെ കഥ: നായകനായി സമുദ്രക്കനി: ട്രെയിലര്‍ റിലീസായി
'വീരവണക്കം' എന്ന തമിഴ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. കേരള-തമിഴ് നാട് ചരിത്ര പശ്ചാത്തലത്തില്‍ സഖാവ് പി.കൃഷ്ണപിള്ളയുടെ സംഭവബഹുലമായ പോരാട്ടത്തിന്റെ കഥയാണു പറയുന്നത്.
Watch Video: -


വിശാരദ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ വി. നാഗേന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സമുദ്രക്കനി, ഭരത്,സുരഭി ലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ആഗസ്റ്റ് ഇരുപത്തിയൊമ്പതിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തും. റിതേഷ്, രമേഷ് പിഷാരടി, സുരഭി ലക്ഷ്മി, സിദ്ധാംഗന, ഐശ്വിക, പ്രേംകുമാര്‍, അരിസ്റ്റോ സുരേഷ്, സിദ്ധിക്,ആദര്‍ശ്,ഭീമന്‍ രഘു, ഫ്രോളിക് ഫ്രാന്‍സിസ്, ഉല്ലാസ്
Full Story
  23-08-2025
സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും കൊച്ചിയില്‍ എത്തിയിട്ടുണ്ട് ; പ്രിയദര്‍ശനാണ് ഫോട്ടോ പുറത്തു വിട്ടത്
പനമ്പിള്ളി നഗറിലെ ഒരു ചായക്കടയ്ക്ക് മുമ്പില്‍ ചായ കുടിച്ചുകൊണ്ടു നില്‍ക്കുന്ന സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും ചേര്‍ന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സംവിധാകന്‍ പ്രിയദര്‍ശനാണ് സോഷ്യല്‍ മീഡിയയിലൂടെ പുതിയ ചിത്രത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്റെ പുതിയ ബോളിവുഡ് ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായി. കെവിഎന്‍ പ്രൊഡക്ഷന്‍സ്, തേസ്പിയന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഒരുങ്ങുന്ന ചിത്രത്തിന് 'ഹയ്‌വാന്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബോളിവുഡില്‍ ഒട്ടേറെ ഫണ്‍ എന്റര്‍ടെയ്‌നറുകള്‍ ഒരുക്കിയ പ്രിയദര്‍ശന്റെ പുതിയ ചിത്രം ഒരു ഹൈ ഒക്ടെയ്ന്‍ ത്രില്ലര്‍ എന്നാണ് സൂചന.
ഒട്ടേറെ സിനിമകളില്‍ ഒരുമിച്ചഭിനയിച്ചിട്ടുള്ള സെയ്ഫും അക്ഷയ് കുമാറും നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്
Full Story
[26][27][28][29][30]
 
-->




 
Close Window