Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 08th Oct 2026
 
 
സിനിമ
  Add your Comment comment
ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന 'തേരി മേരി'': ട്രെയിലര്‍ ഇറങ്ങി
Text By: UK Malayalam Pathram
ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ''തേരി മേരി'' ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് നടി ഉര്‍വശി നിര്‍വഹിച്ചു. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ നാലാമത്തെ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വേളയിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്തത്.ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ്.കെ, സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല,സമീര്‍ ചെമ്പായില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ''തേരി മേരി''.അനൂപ് മേനോന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത 'കിംഗ്ഫിഷ്' എന്ന ചിത്രത്തിനു ശേഷം ടെക്സാസ് ഫിലിം ഫാക്ടറി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഇത്.
Watch Video: -


ചെറുപ്പക്കാരുടെ കാഴ്ച്ചപ്പാടുകള്‍ക്കും വികാരവിചാരങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.ശ്രീനാഥ് ഭാസിയും, ഷൈന്‍ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ തെലുങ്കിലെ അറിയപ്പെടുന്ന ഇന്‍ഫ്‌ലുവന്‍സര്‍ ശ്രീരംഗസുധയും,അന്നാ രേഷ്മ രാജനുമാണ് നായികമാരായി എത്തുന്നത് .

ഇര്‍ഷാദ് അലി, സോഹന്‍ സീനുലാല്‍, ബബിതാ ബാബു എന്നിവരും, നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അലക്‌സ് തോമസ്, അഡീഷണല്‍ സ്‌ക്രിപ്റ്റ്- അരുണ്‍ കാരി മുട്ടം, ക്രിയേറ്റീവ് ഡയറക്ടര്‍ - വരുണ്‍ ജി പണിക്കര്‍.ഛായഗ്രഹണം- ബിപിന്‍ ബാലകൃഷ്ണന്‍,എഡിറ്റര്‍ - എം.എസ് അയ്യപ്പന്‍ നായര്‍. ട്രെയിലര്‍ എഡിറ്റര്‍ ജിത്ത് ജോഷി. സംഗീതം രഞ്ജിന്‍ രാജ്. ആര്‍ട്ട്-സാബുറാം. ക്രിയേറ്റീവ് ഡയറക്ടര്‍ വരുണ്‍ ജി പണിക്കര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി.പ്രൊഡക്ഷന്‍ മാനേജേഴ്‌സ് - സജയന്‍ ഉദയന്‍കുളങ്ങര,
വര്‍ക്കല, കോവളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ' തേരി മേരി'' ഉടന്‍ തീയറ്ററുകളിലെത്തും.
 
Other News in this category

 
 




 
Close Window