Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഡല്‍ഹിയില്‍ ഇലക്ട്രോണിക് ടു വീലറുകള്‍ മാത്രം മതി: 2028 മുതല്‍ നടപ്പാക്കുമെന്ന് പ്രഖ്യാപനം
Text By: UK Malayalam Pathram
ഡല്‍ഹി മന്ത്രിസഭ തിങ്കളാഴ്ച തലസ്ഥാനത്തെ പുതിയ ഇലക്ട്രിക് വാഹന നയത്തിന് അംഗീകാരം നല്‍കി. ഇതോടെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഘട്ടങ്ങളായുള്ള മാറ്റത്തിനും, വാങ്ങുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്കും, വിവിധ വിഭാഗങ്ങളിലുള്ള പുതിയ പെട്രോള്‍, ഡീസല്‍, സിഎന്‍ജി വാണിജ്യ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ക്രമേണ അവസാനിപ്പിക്കുന്നതിനും വഴിയൊരുങ്ങി.
ലെഫ്റ്റനന്റ് ഗവര്‍ണറുടെ അംഗീകാരം ലഭിച്ച ശേഷം 2026 ജൂലൈ 1 മുതല്‍ നയം പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത അറിയിച്ചു. ഏതാണ്ട് 7,000 കോടി രൂപ നടപ്പാക്കല്‍ ചിലവ് പ്രതീക്ഷിക്കുന്ന ഈ നയം 2030 മാര്‍ച്ച് 31 വരെ നിലവിലുണ്ടാകും.
പുതിയ നയമനുസരിച്ച്, 2027 ജനുവരി 1 മുതല്‍ ഡല്‍ഹിയില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകളും എന്‍1 വിഭാഗത്തില്‍പ്പെടുന്ന ചരക്ക് വാഹനങ്ങളും മാത്രമേ രജിസ്റ്റര്‍ ചെയ്യുകയുള്ളൂ.
2028 ഏപ്രില്‍ 1 മുതല്‍ പുതിയ രജിസ്‌ട്രേഷന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും അര്‍ഹതയുണ്ടാവുക. ഇതോടെ പുതിയ പെട്രോള്‍, സിഎന്‍ജി ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും ഇല്ലാതാകും.
 
Other News in this category

 
 




 
Close Window