Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
സിനിമ
  Add your Comment comment
ബിറ്റ് കോയിന്‍ കഥയുമായി 'ദി ഡാര്‍ക്ക് വെബ്ബ്': ചിത്രീകരണം പൂര്‍ത്തിയായി
Text By: UK Malayalam Pathram

ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന 'ദി ഡാര്‍ക്ക് വെബ്ബ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. കൊച്ചി, വാഗമണ്‍, ഒറ്റപ്പാലം, ആതിരപ്പള്ളി, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്. ഹൈദരാബാദിലെ രാമോജി ഫിലിം സ്റ്റുഡിയോയില്‍ ചിത്രീകരിച്ച ഒരു ഗാനരംഗത്തോടെയായിരുന്നു ചിത്രീകരണം പൂര്‍ത്തിയായത്. ട്രൂപാലറ്റ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം പൂര്‍ണ്ണമായും ആക്ഷന്‍ ഹൊറര്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു. ചിത്രം വിദേശങ്ങളിലെ ചില സ്ഥലങ്ങളില്‍ നിലനിന്നുപോരുന്ന ബിറ്റ് കോയിന്‍ എന്ന സമ്പ്രദായത്തിന്റെ ചുവടുകള്‍ക്കൊപ്പമാണ് കഥാ സഞ്ചാരം. നിഷ്ഠൂരമായ പീഢനങ്ങളും, കൊലപാതകങ്ങളും ചിത്രീകരിച്ച് ബിറ്റ് കോയിന്‍ നേടുന്ന സമ്പ്രദായമാണ് ഇത്. ഇവിടെ ഇത്തരത്തില്‍ അകപ്പെട്ടുപോയ രണ്ടു പെണ്‍കുട്ടികള്‍ അവരുടെ രക്ഷക്കായി നടത്തുന്ന അതിസാഹസികമായ പോരാട്ടമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പെണ്‍കുട്ടികളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏഴു സംഘട്ടനങ്ങളാണ് ചിത്രത്തിലുള്ളത്. അതു മുഴുവന്‍ നടത്തുന്നത് പെണ്‍കുട്ടികളാണ്. മികച്ച ആക്ഷനും, ചേസും, അടിപൊളി ഗാനങ്ങളുമൊക്കെയായി മലയാളത്തില്‍ ഒരു പാശ്ചാത്യ ചിത്രമെന്ന് ചിത്രത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഉയര്‍ന്ന സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ചിത്രത്തിന് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിനും, പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. മുംബൈയിലാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. ബോളിവുഡ്ഡിലെ പ്രശസ്ത സംഗീത സംവിധായകനായ മെഹുല്‍ വ്യാസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഇതിലെ ഒരു ഇംഗ്ലീഷ് ഗാനവും ഇദ്ദേഹം തന്നെയാണ് കമ്പോസ് ചെയ്തിരിക്കുന്നത്.

 
Other News in this category

 
 




 
Close Window