Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6281 INR  1 EURO=108.2603 INR
ukmalayalampathram.com
Tue 30th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
ഫോണ്‍ നമ്പര്‍ കൊടുക്കാതെ വാട്‌സാപ്പില്‍ മെസേജ് അയയ്ക്കാം: യൂസര്‍ നെയിം ഫീച്ചര്‍ ഉടന്‍ വരുന്നു
Text By: UK Malayalam Pathram
ഫോണ്‍ നമ്പറുകള്‍ പരസ്പരം പങ്കിടാതെ തന്നെ ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന 'യൂസര്‍നെയിം' ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റായുടെ ഉടമസ്ഥതയിലുള്ള മെസ്സേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്.
ഈ വര്‍ഷം അവസാനത്തോടെ ഔദ്യോഗികമായി പുറത്തിറക്കാന്‍ പോകുന്ന ഈ ഫീച്ചറിനായി, മുന്‍കൂട്ടി യൂസര്‍നെയിം റിസര്‍വ് ചെയ്യാനുള്ള സൗകര്യം കമ്പനി ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.
'ഈ ആഴ്ച മുതല്‍ നിങ്ങള്‍ക്ക് ഒരു യൂസര്‍നെയിം റിസര്‍വ് ചെയ്യാം, ഈ വര്‍ഷം അവസാനം ഈ ഫീച്ചര്‍ പൂര്‍ണമായി പുറത്തിറക്കുമ്പോള്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കും,' വാട്സ്ആപ്പ് തങ്ങളുടെ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. പ്രത്യേകിച്ച് ഗ്രൂപ്പ് ചാറ്റുകളിലോ പുതിയ വ്യക്തികളുമായി ബന്ധപ്പെടുമ്പോഴോ ഫോണ്‍ നമ്പറുകള്‍ കൈമാറേണ്ടി വരുന്നത് ഒഴിവാക്കാനും ഉപയോക്താക്കളുടെ സ്വകാര്യത കൂടുതല്‍ ശക്തമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം.
 
Other News in this category

 
 




 
Close Window