Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.7167 INR  1 EURO=110.1322 INR
ukmalayalampathram.com
Mon 03rd Aug 2026
 
 
ആരോഗ്യം
  Add your Comment comment
കേരളത്തില്‍ ഉഷ്ണതരംഗം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
Text By: UK Malayalam Pathram
ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും നടപടികള്‍ കൈക്കൊള്ളുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. നാളെ (ശനിയാഴ്ച ) രാവിലെ 11 മണിക്കാണ് ഓണ്‍ലൈനായി യോഗം ചേരുക. ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുക്കും. സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്കാണ് സൂര്യാതപമേറ്റത്. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്.
ഇതിനിടെ, കൊല്ലം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതിനാലാണ് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരിക്കുന്നത്. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും അവധി ബാധകമല്ല.
കേരളത്തില്‍ ശനി, ഞായര്‍ തിയതികളില്‍ ഉയര്‍ന്ന താപനില പാലക്കാട് ജില്ലയില്‍ 40 °C വരെയും; കൊല്ലം ജില്ലയില്‍ 39 °C, തൃശൂര്‍, കോട്ടയം ജില്ലകളില്‍ 38 °C വരെയും; പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 37 °C വരെയും; തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 3 to 4ത്ഥC വരെ കൂടുതല്‍) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window