Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
 
 
സിനിമ
  Add your Comment comment
ആദ്യത്തെ ഒടിയന്റെ കഥയുമായി 'ഒടിയങ്കം' പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു
Text By: UK Malayalam Pathram
ഒടിയപുരാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സുനില്‍ സുബ്രഹ്‌മണ്യന്‍ സുനില്‍ സുബ്രഹ്‌മണ്യന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒടിയങ്കം' ജൂലൈയില്‍ തീയറ്ററുകളിലെത്തും. ശ്രീജിത്ത് പണിക്കര്‍, നിഷാ റിധി, അഞ്ജയ് അനില്‍,ഗോപിനാഥ് രാമന്‍, സോജ, വന്ദന, വിനയ,പീശപ്പിള്ളി രാജീവന്‍, ശ്രീമൂലനഗരം പൊന്നന്‍ എന്നിവരാണ് ഒടിയങ്കത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ മഹാലക്ഷ്മി എന്റര്‍പ്രൈസസിന്റെ ബാനറില്‍ പ്രവീണ്‍കുമാര്‍ മുതലിയാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിര്‍വ്വഹിക്കുന്നു.

ചരിത്രത്താളുകളില്‍ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയാണ് 'ഒടിയങ്ക'ത്തിന്റ കഥ.പ്രണയവും പ്രതികാരവും ഇഴചേര്‍ത്ത് ദൃശ്യഭംഗിക്കും സംഗീതത്തിനും ഒരു പോലെ പ്രാധാന്യം നല്‍കിയാണ് 'ഒടിയങ്കം' പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.വിവേക് മുഴക്കുന്ന്, ജയകുമാര്‍പവിത്രന്‍, ജയന്‍ പാലക്കല്‍ എന്നിവരുടെ വരികള്‍ക്ക് റിജോഷ് സംഗീതം പകരുന്നു.എഡിറ്റിങ്-ജിതിന്‍ ഡി.കെ,സംഘട്ടനം - അഷ്‌റഫ് ഗുരുക്കള്‍.
 
Other News in this category

 
 




 
Close Window