Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5678 INR  1 EURO=110.2536 INR
ukmalayalampathram.com
Sat 19th Sep 2026
 
 
സിനിമ
  Add your Comment comment
ഉര്‍വശിയും മകളും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ പാബ്ലോ പാര്‍ട്ടി
Text By: UK Malayalam Pathram
നടി ഉര്‍വശിയുടെ മകള്‍ കുഞ്ഞാറ്റ അമ്മക്കൊപ്പം സിനിമയിലേക്ക്. സിനിമാ നിര്‍മ്മാണ രംഗത്തേക്ക് ആദ്യമായി ചുവടുവയ്ക്കുന്ന തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ സിനിമയാണിത്. കൊച്ചിയില്‍ നടന്ന പ്രൗഢ ഗംഭീരമായ ലോഞ്ചില്‍ മേജര്‍ രവി, എം. മോഹനന്‍, എം. പത്മകുമാര്‍, മുകേഷ് ഇന്ദ്രന്‍സ്, അരുണ്‍ ഗോപി തുടങ്ങിയവര്‍ ചേര്‍ന്ന് അഭിലാഷ് പിള്ള വേള്‍ഡ് ഓഫ് സിനിമാസിന്റെ ടൈറ്റില്‍ പ്രകാശനം ചെയ്തു. മലയാള സിനിമയിലെ പ്രഗത്ഭ സംവിധായകരും താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
ഉര്‍വ്വശി, മഞ്ജു വാര്യര്‍, ഗിന്നസ് പക്രു, ടിനി ടോം, സൈജു കുറുപ്പ്, രഞ്ജിന്‍ രാജ്, വിഷ്ണു ശശിശങ്കര്‍, വിഷ്ണു വിനയ്, അഖില്‍ മാരാര്‍, അനുശ്രീ, ഭാമ, ഗോവിന്ദ് പത്മസൂര്യ, ഗോപിക, ദേവനന്ദ, ജസ്‌നിയ ജയദിഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. 13 വര്‍ഷത്തെ കാത്തിരിപ്പാണ് സഫലമായതെന്നും, സിനിമ സ്വപ്നം കണ്ട് വരുന്ന ഏതൊരാള്‍ക്കും കൂടെ കൂടാമെന്നും ചടങ്ങിനിടെ അഭിലാഷ് പിള്ള പറഞ്ഞു.
മലയാളികളുടെ പ്രിയതാരം ഉര്‍വശിയും മകള്‍ തേജാലക്ഷ്മിയും ഒന്നിക്കുന്ന പാബ്ലോ പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് അഭിലാഷ് പിള്ള നിര്‍മ്മാണ രംഗത്തേക്ക് എത്തുന്നത്. അഭിലാഷ് പിള്ള വേള്‍ഡ് ഓഫ് സിനിമാസും ടെക്‌സാസ് ഫിലിം ഫാക്റ്ററിയും എവര്‍ സ്റ്റാര്‍ ഇന്ത്യനും ചേര്‍ന്നാണ് പാബ്ലോ പാര്‍ട്ടി നിര്‍മ്മിക്കുന്നത്.
 
Other News in this category

 
 




 
Close Window