Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3532 INR  1 EURO=109.9868 INR
ukmalayalampathram.com
Sat 08th Aug 2026
 
 
സിനിമ
  Add your Comment comment
പോളോ കളിക്കുന്നതിനിടെ പ്രാണി വായില്‍പ്പെട്ടു: നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂര്‍ അന്തരിച്ചു
Text By: UK Malayalam Pathram
ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവും പ്രശസ്ത പോളോ താരവുമായ സഞ്ജയ് കപൂര്‍ (53) അന്തരിച്ചു. ഇന്നലെ ഇംഗ്ലണ്ടില്‍ വച്ചായിരുന്നു അന്ത്യം. ഗാര്‍ഡ്‌സ് പോളോ ക്ലബില്‍ മത്സരത്തിനിടെ ശ്വാസംമുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെ സഞ്ജയ് മത്സരം നിര്‍ത്തിവക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഗ്രൗണ്ടിന് പുറത്തിറങ്ങിയ ഉടന്‍ ഹൃദയാഘാതമുണ്ടായി. ബിസിനസുകാരന്‍ കൂടിയാണ് സഞ്ജയ്.

പോളോ കളിക്കുന്നതിനിടെ ഒരു പ്രാണി തൊണ്ടയില്‍ കുടുങ്ങിയാണ് പെട്ടെന്ന് ശ്വാസതടസവും പിന്നാലെ ഹൃദയാഘാതവും വന്നതെന്നും റിപ്പോര്‍ട്ടുണ്ട്. 2003ലായിരുന്നു സഞ്ജയ് കപൂര്‍- കരിഷ്മ വിവാഹം. ദമ്പതികള്‍ക്ക് സമൈറ, കിയാന്‍ എന്നീ രണ്ട് മക്കളുമുണ്ട്. 2014ല്‍ കരിഷ്മയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം സഞ്ജയ് പ്രിയ സച്ച്‌ദേവിനെ വിവാഹം കഴിച്ചിരുന്നു.
 
Other News in this category

 
 




 
Close Window