Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
ജി.വി. പ്രകാശ് കുമാര്‍ നായകനാകുന്ന 'ഹാപ്പി രാജ്' മാര്‍ച്ച് 27ന് തിയേറ്ററുകളില്‍
Text By: UK Malayalam Pathram
ചിത്രത്തിന്റെ ട്രെയ്ലര്‍ ധനുഷ് റിലീസ് ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെയ്ലര്‍ സോഷ്യല്‍ മീഡിയ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി. മറിയ രാജ എലാഞ്ചെഴിയന്‍ സംവിധാനം ചെയ്യുന്ന ഈ കോമഡി റൊമാന്റിക് എന്റര്‍ടെയിനര്‍, ലവ്, ലൈഫ്, ലാഫ്റ്റര്‍ എന്നിവ ചേര്‍ത്ത് കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ ആയി ഒരുക്കിയിരിക്കുന്നു.
Watch Video Trailer:


ബിയോണ്ട് പിക്‌ചേഴ്‌സ് ബാനറില്‍ ജയവര്‍ധന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതവും, മാധന്‍ ക്രിസ്റ്റഫര്‍ ഛായാഗ്രഹണവും, സെല്‍വ ആര്‍.കെ. എഡിറ്റിംഗും നിര്‍വഹിക്കുന്നു. സുരേഷ് നേതൃത്വം നല്‍കുന്ന എസ്.എസ്.ആര്‍. എന്റെര്‍റ്റൈന്മെന്റ്‌സ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
ജി.വി. പ്രകാശ് കുമാറിനൊപ്പം ഗൗരി പ്രിയ നായികയായി എത്തുന്ന ചിത്രത്തില്‍, ഏറെ നാളുകള്‍ക്ക് ശേഷം അബ്ബാസ് ശ്രദ്ധേയമായ വേഷത്തില്‍ തിരിച്ചെത്തുന്നു എന്നത് വലിയ ഹൈലൈറ്റാണ്.
ജോര്‍ജ് മറിയന്‍, ഗീത കൈലാസം, അധിര, അരുണ്‍, മധുരൈ മുത്തു എന്നിവരടങ്ങിയ ശക്തമായ സഹതാരനിരയും ചിത്രത്തിന്റെ ഭാഗമാണ്. യുവത്വത്തിന്റെ ആവേശവും, പ്രണയത്തിന്റെ കളളക്കളികളും, കോമഡിയുടെ പൂര്‍ണ്ണ ചേരുവകളും ചേര്‍ന്ന ഈ സിനിമ കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു പക്കാ ഫാമിലി എന്റര്‍ടെയിനറായിരിക്കും. ട്രെയ്ലറിലൂടെ തന്നെ വലിയ പ്രതീക്ഷ സൃഷ്ടിച്ച ചിത്രം, ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറുമെന്ന് ഉറപ്പ് നല്‍കുകയാണ് സിനിമാപ്രേമികള്‍. പി.ആര്‍.ഒ.- പ്രതീഷ് ശേഖര്‍.
 
Other News in this category

 
 




 
Close Window