Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
സിനിമ
  Add your Comment comment
നിവിന്‍ പോളിക്കൊപ്പം ബാലചന്ദ്രമേനോന്‍: ബി. ഉണ്ണികൃഷ്ണന്റെ പുതിയ സിനിമ പ്രതിഛായ
Text By: UK Malayalam Pathram
നിവിന്‍ പോളി, ബാലചന്ദ്രമേനോന്‍ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ബി. ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പ്രതിഛായ മാര്‍ച്ച് 26ന് തിയെറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ശക്തമായ ഫാമിലി ഡ്രാമയാണ് പ്രമേയം.
ശ്രീ ?ഗോകുലം മൂവീസിന്റെ ബാനറില്‍ ?ഗോകുലം ?ഗോപാലനും ആര്‍.ഡി ഇലുമിനേഷന്‍സ് എല്‍എല്‍പിയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്ട് ചിത്രങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും ബി. ഉണ്ണികൃഷ്ണന്‍ തിരക്കഥാ രചനയിലേക്ക് തിരിച്ചുവരികയാണ്.
കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി നൂറോളം ദിവസങ്ങളെടുത്താണ് ചിത്രം പൂര്‍ത്തിയായത്. ഏറെ നാളുകളായി മലയാള സിനിമയില്‍ കാണാത്ത ജോണറായ പൊളിറ്റിക്കല്‍ ഡ്രാമ ?ഗണത്തിലാണ് ഈ ചിത്രം. സിനിമാ ജീവിതത്തിന്റെ അമ്പതാം വര്‍ഷത്തില്‍ ബാലചന്ദ്രമേനോന്‍ അതിശക്തമായ കഥാപാത്രമായി തിരിച്ചെത്തുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്.
 
Other News in this category

 
 




 
Close Window