Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
 
 
ബിസിനസ്‌
  Add your Comment comment
സിബില്‍ സ്‌കോര്‍ കുറവാണെന്ന പേരില്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ബാങ്കുകളോട് ഹൈക്കോടതി
Text By: Team ukmalayalampathram
വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം, വിദ്യാര്‍ഥികള്‍ നാളെ ഈ നാടിനെ നയിക്കേണ്ടവരാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

അച്ഛന്റെ സിബില്‍ സ്‌കോര്‍ കുറവാണെന്ന പേരില്‍ ബാങ്ക് അധികൃതര്‍ വിദ്യാഭ്യാസ വായ്പ നിഷേധിച്ചത് ചോദ്യം ചെയ്ത് ഭോപ്പാലില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ആലുവ സ്വദേശി നോയല്‍ പോള്‍ ഫ്രഡ്ഡിറിക് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ഹര്‍ജിക്കാരന്റെ പിതാവിന്റെ പേരിലുണ്ടായിരുന്ന രണ്ട് വായ്പകളിലൊന്ന് എഴുതിത്തള്ളുകയും മറ്റൊന്നില്‍ 16,667 രൂപ കുടിശ്ശികയുമുണ്ടായിരുന്നതിനെ തുടര്‍ന്നാണ് ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഹര്‍ജിക്കാരന് വിദേശ കമ്പനി ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വിശദീകരിച്ചു. തുടര്‍ന്ന് വിദ്യാഭ്യാസ വായ്പയായി ഹര്‍ജിക്കാരന് 4.07 ലക്ഷം രൂപ നല്‍കാന്‍ എസ്ബിഐക്ക് കോടതി നിര്‍ദേശം നല്‍കി.
 
Other News in this category

 
 




 
Close Window