Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.1001 INR  1 EURO=106.8604 INR
ukmalayalampathram.com
Wed 17th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
ലോകത്ത് ഏറ്റവും വലിയഓഫിസ് കെട്ടിടം ഗുജറാത്തില്‍: വജ്രവ്യവസായ സ്ഥാപനത്തിന്റെ പേര് സൂറത്ത് ഡയമണ്ട് ബോഴ്‌സ്
Text By: Team ukmalayalampathram
വജ്രങ്ങള്‍ക്ക് പേരുകേട്ട സൂറത്തിന് ഇനി ലോകത്തിലെ ഏറ്റവും വലിയഓഫിസ് കെട്ടിടം സ്വന്തം. വജ്രവ്യവസായത്തിനായി പുതിയതായി തുറന്ന സൂറത്ത് ഡയമണ്ട് ബോഴ്‌സ് എന്ന കെട്ടിടം അമേരിക്കയിലെ പെന്റഗണിനെ മറികടന്നുകൊണ്ടാണ് 'ലോകത്തിലെ ഏറ്റവും വലിയഓഫിസ് കെട്ടിടം' എന്ന പദവി സ്വന്തമാക്കിയിരിക്കുന്നത്. കട്ടര്‍മാര്‍, പോളിഷ് ചെയ്യുന്നവര്‍, വ്യാപാരികള്‍ തുടങ്ങി വജ്രവ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 65,000ലേറെ പ്രൊഫഷനലുകള്‍ക്കുള്ള ഒറ്റതാവളം എന്ന നിലയിലാണ്ഓഫിസ് തുറന്നിരിക്കുന്നത്.

7.1 മില്യന്‍ ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ്ഓഫിസ് കെട്ടിടം ഒരുക്കിയിരിക്കുന്നത്. 35 ഏക്കര്‍ സ്ഥലത്ത് 15 നിലകളിലായാണ് നിര്‍മ്മാണം. ഒരു പ്രധാന കോറിഡോര്‍ വഴി ബന്ധപ്പെട്ടു കിടക്കുന്ന ദീര്‍ഘചതുരാകൃതിയിലുള്ള ഒന്‍പത് ഭാഗങ്ങളാണ് കെട്ടിടത്തിന് ഉള്ളത്. വജ്രവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് നിലവില്‍ സൂറത്തില്‍ നിന്നും മുംബൈയിലേക്ക് ട്രെയിനില്‍ പോകേണ്ട സാഹചര്യമുണ്ട്. ഈ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി പൂര്‍ണ്ണമായും വജ്രവ്യാപാരത്തിനുള്ള കേന്ദ്രം എന്നനിലയിലാകും കെട്ടിടം പ്രവര്‍ത്തിക്കുക.

ചെറുതും വലുതുമായ വ്യാപാരങ്ങള്‍ക്കുള്ള ഇടം ഇവിടെ ഒരുക്കുന്നുണ്ട്.ഓഫിസ് സമുച്ചയത്തിലെ എല്ലാ സൗകര്യങ്ങളും എല്ലാ വ്യാപാരികള്‍ക്കും ഒരേപോലെ ഉപയോഗിക്കത്തക്ക വിധത്തിലാണ് രൂപകല്പന. പ്രധാന വാതിലില്‍ നിന്നും പരമാവധി ഏഴ് മിനിറ്റ് കൊണ്ട് ഏത്ഓഫിസിലേയ്ക്കും എത്താന്‍ സാധിക്കും. 4700ഓഫിസ് സ്‌പേസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചെങ്കിലും കോവിഡ് വ്യാപനം മൂലം ഇടയ്ക്കുവച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരുന്നു. കെട്ടിടത്തിലേക്ക് നവംബറില്‍ വ്യാപാരികളെ സ്വീകരിക്കാനാവുമെന്നാണ് പ്രതീക്ഷ.
 
Other News in this category

 
 




 
Close Window