|
|
|
|
|
| പിടിച്ചാല്‍ കിട്ടാത്ത വേഗത്തില്‍ സ്വര്‍ണ വിലയുടെ കുതിപ്പ്: ഒരു പവന് സ്വര്‍ണത്തിന് 42,880 രൂപ |
|
സ്വര്‍ണവില കുത്തനെ കൂടി. ഇന്ന് ഒരുഗ്രാം സ്വര്‍ണത്തിന് 60 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5,360 രൂപയായി. 5310 രൂപയെന്ന സര്‍വകാല റെക്കോഡാണ് ഇന്നത്തെ സ്വര്‍ണവില മറികടന്നിരിക്കുന്നത്. ഇന്ന് 22 കാരറ്റിന്റെ ഒരു പവന് സ്വര്‍ണത്തിന് വില 42,880 രൂപയിലെത്തിയിരിക്കുകയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ കൂടി വില 4,430 രൂപയിലുമെത്തി.
ഇന്നലെ സ്വര്‍ണവില രണ്ട് തവണ വര്‍ധിച്ചിരുന്നു. രാവിലെയും വൈകീട്ടുമായി 50 രൂപയാണ് ഇന്നലെ വര്‍ധിച്ചിരുന്നത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,300 രൂപയായിരുന്നു.
വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 60 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞത്. അങ്ങിനെയാണ് സ്വര്‍ണ വില റെക്കോര്‍ഡ് നിലവാരത്തില്‍ നിന്നിറങ്ങി 5250 രൂപയില്‍ എത്തി |
|
Full Story
|
|
|
|
|
|
|
| ശതകോടീശ്വരനായിരുന്ന ബിസിനസുകാരന് പൊളിഞ്ഞു പാപ്പരായി: 42 ബില്യണ്‍ സമ്പാദ്യം വെറും 3 ബില്യണായി |
|
ചൈനീസ് റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പിന്റെ ചീഫും ശതകോടീശ്വരനുമായ ഹുയി കാ യാന്റെ വരുമാന വളര്‍ച്ച കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. 42 ബില്യണ്‍ ഡോളറുമായി ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും ധനികനായ വ്യക്തിയില്‍ നിന്ന് അദ്ദേഹത്തിന്റെ വരുമാനം 3 ബില്യണ്‍ ഡോളറായി കുത്തനെ ഇടിഞ്ഞു എന്ന് സിഡ്നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹുയി കാ യാന്‍ തന്റെ വരുമാനത്തിന്റെ 93 % നഷ്ടപ്പെട്ടു എന്ന് ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വരന്മാരെ കുറിച്ചുള്ള റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നു. ചൈനയിലെ രാഷ്ട്രീയ നേതൃത്വത്തിനും വ്യവ്യസായ ലോകത്തിനും ഇടയിലെ പാലമായാണ് എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പ് അറിയപ്പെടുന്നത്.
ചൈനയിലെ ഒരു ഉന്നതാധികാര സമിതിയായ ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് |
|
Full Story
|
|
|
|
|
|
|
| കേരളത്തില്‍ നിന്നു ബംഗാളിലേക്ക് വണ്‍ സ്റ്റോപ്പ് വിമാന സര്‍വീസ് ആരംഭിച്ചു |
|
തിരുവനന്തപുരത്ത് നിന്ന് കൊല്‍ക്കത്തയിലേക്ക് പുതിയ വണ്‍ സ്റ്റോപ്പ് പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഇതിനുമുമ്പ് യാത്രക്കാര്‍ രണ്ട് വിമാനങ്ങളെ ആശ്രയിച്ചാണ് തിരുവനന്തപുരം-കൊല്‍ക്കത്ത സെക്ടറില്‍ യാത്ര ചെയ്തിരുന്നത്. ഉച്ചയ്ക്ക് 1.40ന് തിരുവനന്തപുരത്തെ ആഭ്യന്തര ടെര്‍മിനലില്‍ നിന്ന് പുറപ്പെട്ട് ചെന്നൈ വഴി വൈകുന്നേരം 6 മണിക്ക് കൊല്‍ക്കത്തയില്‍ എത്തും. മടക്ക വിമാനം കൊല്‍ക്കത്തയില്‍ നിന്ന് രാവിലെ 8:15 -ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05 -ന് തിരുവനന്തപുരത്തെത്തും.
ഇതിനും മുമ്പ് ഏഴര മണിക്കൂര്‍ എടുത്തിരുന്ന യാത്ര പുതിയ സര്‍വീസ് തുടങ്ങുന്നതോടെ നാലര മണിക്കൂറായി കുറയും. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളിലേക്കും തിരിച്ചും തെക്കേ അറ്റം വരെയുള്ള വിനോദസഞ്ചാരികള്‍ക്കും സ്ഥിരം |
|
Full Story
|
|
|
|
|
|
|
| പൂജാ ബംപര്‍ ലോട്ടറി 10 കോടി തൃശൂരില്‍: പേര് പുറത്തു പറയരുതെന്ന് ലോട്ടറി അടിച്ചയാളുടെ അഭ്യര്‍ഥന |
|
പൂജാ ബംപറിന്റെ 10 കോടി രൂപയുടെ ലോട്ടറിയടിച്ചയാള്‍ പേര് പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യര്‍ഥിച്ചു. തൃശൂരിലെ ഐശ്വര്യ ലോട്ടറി ഏജന്‍സിയില്‍നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പേര് പരസ്യമാക്കരുതെന്ന് ജേതാവ് ആവശ്യപ്പെട്ടാല്‍ ലോട്ടറി വകുപ്പ് വ്യക്തി വിവരങ്ങള്‍ പുറത്തുവിടാറില്ല.
ടിക്കറ്റ് ഹാജരാക്കിയപ്പോഴാണ് ജേതാവ് ഈ ആവശ്യം മുന്നോട്ടുവച്ചത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കു മാത്രമേ പേരും മറ്റു വിവരങ്ങളും ഉപയോഗിക്കൂ. 2022 നവംബര്‍ 20നായിരുന്നു പൂജാ ബംപര്‍ നറുക്കെടുപ്പ്. JC 110398 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 25 കോടിയുടെ ഓണം ബംപറിന്റെ ജേതാവ് അനുഭവിച്ച പ്രയാസങ്ങളാണ് പേര് രഹസ്യമാക്കി വയ്ക്കാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം. |
|
Full Story
|
|
|
|
|
|
|
| 2022 ലെ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് |
|
ആര്.ടി അറബിക് ചാനല്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് മുഹമ്മദ് ബിന്‍ സല്മാന് 'ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ് 2022 എന്ന പദവി നേടിയത്.
രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ ചട്ടങ്ങളില്‍ സൗദി അറേബ്യഭേദഗതി വരുത്താനൊരുങ്ങുകയാണ്. ലോകത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആകര്‍ഷിക്കുന്നതിന് വേണ്ടി നിയമനിര്‍മാണം നടത്താനൊരുങ്ങുകയാണ് സൗദി. ഇതിലൂടെ വിദേശ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനും അവരുടെ ശാഖകള്‍ സൗദിയില്‍ പ്രവര്‍ത്തനമാരംഭിക്കാനുമാണ് സൗദി ലക്ഷ്യമിടുന്നത്.
സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക, വിദേശ നിക്ഷേപ സാധ്യതകള്‍ കൂട്ടുക, സര്‍വകലാശാല വിദ്യാഭ്യാസം മെച്ചപ്പെടുത്തുക, ആഗോള മത്സരത്തിലേക്ക് സൗദിയും എത്തുക തുടങ്ങിയവയാണ് വിദ്യാഭ്യാസ മന്ത്രാലയം ലക്ഷ |
|
Full Story
|
|
|
|
|
|
|
| ഓണ്‍ലൈന്‍ ചൂതാട്ടം നടത്തി ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍ |
|
മലപ്പുറത്ത് ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. പൊന്‍വള സ്വദേശി മുഹമ്മദ് റാഷിദ് ഭാര്യ റംലത്ത് എന്നിവരെ തമിഴ്നാട് ഏര്‍വാടിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. മങ്കട, വടക്കാങ്ങര സ്വദേശിനി നല്കിയ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഗോവയിലെ കാസിനോവയില്‍ നടക്കുന്ന ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ചാല്‍ മണിക്കൂറുകള്‍ കൊണ്ട് രണ്ടിരട്ടി ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് വിഐപി ഇന്‍വെസ്റ്റ്മെന്റ് എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മ വഴി പലപ്പോഴായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കേസില്‍ റംലയുടെ സഹോദരന് റാഷിദിനെ കഴിഞ്ഞ ദിവസം മങ്കട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് റാഷിദും ചേര്‍ന്നാണ് |
|
Full Story
|
|
|
|
|
|
|
| 2022ല്‍ ഇന്ത്യയില്‍ ജനപ്രിയമായത് ടാറ്റയുടെ കാറുകള്‍: ഏറ്റവുമധികം കാറുകളുടെ വില്പനയില് ടാറ്റയ്ക്ക് രണ്ടാം സ്ഥാനം |
|
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളില്‍ ഒന്നായ ടാറ്റ മോട്ടോഴ്സ് 2022 ഡിസംബറില്‍ രാജ്യത്ത് ഏറ്റവുമധികം കാറുകള്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കമ്പനിയായി മാറി. 2021 ഡിസംബറില്‍ 35,299 യൂണിറ്റ് കാറുകള്‍ വിറ്റിരുന്ന ടാറ്റ ഒരു വര്‍ഷത്തിനിടെ 13.44 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ച് 2022 ഡിസംബറില്‍ 40,043 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചു.
വര്‍ഷങ്ങളായി മാരുതി സുസുകി കഴിഞ്ഞാല്‍ ഏറ്റവുമധികം കാറുകള്‍ വിറ്റഴിക്കുന്ന രണ്ടാമത്തെ വാഹനനിര്‍മ്മാതാക്കളെന്ന ഹ്യൂണ്ടായിയുടെ സ്ഥാനമാണ് ടാറ്റ കൈയടക്കിയത്. 2022 ഡിസംബറില്‍ 38,831 യൂണിറ്റുകള്‍ വിറ്റഴിച്ച ഹ്യൂണ്ടായി പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 2022 ല്‍ ടാറ്റ മോട്ടോഴ്സ് ആകെ അഞ്ച് ലക്ഷത്തിലധികം കാറുകള്‍ വിറ്റഴിച്ചിരുന്നു. ചരിത്രത്തില്‍ |
|
Full Story
|
|
|
|
|
|
|
| ഏറ്റവും കൂടുതല്‍ കാറുടമകള്‍ ഉള്ളത് ഗോവയില്‍: രണ്ടാം സ്ഥാനത്തു കേരളം: കണക്ക് പുറത്തുവിട്ടത് മഹീന്ദ്ര കമ്പനിയുടെ ഉടമ |
|
കഴിഞ്ഞ ദിവസം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര പുറത്തുവിട്ട ചാര്‍ട്ടിലാണ് ഈ വിവരം പുറത്തുവിട്ടത്. ഇന്ത്യയിലെ 7.5 ശതമാനം വീടുകളിലും കാറുകള്‍ ഉണ്ട്. അതായത് 12 പേരില്‍ ഒരാള്‍ക്ക് കാര്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍. 2019 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തിലെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധികരിച്ചിരിക്കുന്നത്.
ഗോവയിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം കാര്‍ ഉടമകളുള്ളത് എന്നാണ് ഈ സര്‍വേയില്‍ പറയുന്നത്. ഇവിടെയുള്ള 45.2 ശതമാനം വീടുകളിലും കാറുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രണ്ടാം സ്ഥാനത്ത് കേരളമാണുള്ളത്. 24.2 ശതമാനം വീടുകളിലും കാറുകള്‍ ഉണ്ടെന്നാണ് സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നത്. |
|
Full Story
|
|
|
|
| |