|
|
|
|
|
| കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഇ.പി. ജയരാജന്റെ ഭാര്യ ചെയര്‍പേഴ്‌സണ്‍ ആയിട്ടുള്ള ആഡംബര റിസോര്‍ട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ് |
|
കണ്ണൂര്‍ വൈദേകം റിസോര്‍ട്ടില്‍ റെയ്ഡ്. ആദായ നികുതി വകുപ്പാണ് പരിശോധന നടത്തുന്നത്. ഇ പി ജയരാജന്റെ മകന്‍ ജയ്‌സനും ഭാര്യ ഇന്ദിരക്കും ഓഹരിയുള്ളതാണ് വൈദേകം റിസോര്‍ട്ട്. റിസോര്‍ട്ടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും അന്വേഷണവുമായി മുന്നോട്ട് പോകുന്നുണ്ട്. ഇ പി ജയരാജന്റെ മകന്‍ ഡയറക്ടര്‍ ആയ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി അന്വേഷണം.
ഇ ഡി കൊച്ചി യുണിറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. റിസോര്‍ട്ടില്‍ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയില്‍ നല്‍കിയിട്ടുണ്ട്. ഒന്നര കോടി രൂപ നിലഷേപിച്ചവര്‍ വരെ ഈ |
|
Full Story
|
|
|
|
|
|
|
| കോവളത്തിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാന്‍ 93 കോടി രൂപയുടെ പദ്ധതി: യ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി - മുഖ്യമന്ത്രി |
|
കോവളത്തിന്റെ ടൂറിസം സാധ്യതകളെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ പര്യാപ്തമായ പദ്ധതിയ്ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കോവളത്തിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാന്‍ 93 കോടി രൂപയുടെ പദ്ധതി. കോവിഡ് പ്രതിസന്ധിയും കടലാക്രമണവും സൃഷ്ടിച്ച പ്രതിസന്ധികള്‍ കടന്ന് കേരളത്തിന്റെ അഭിമാനമായ കോവളത്തിന്റെ ടൂറിസം സാധ്യതകളെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ പര്യാപ്തമായ പദ്ധതിയ്ക്ക് മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി.
ആഴം കുറഞ്ഞ വെള്ളവും വേലിയേറ്റ തിരമാലകളും കാരണം ജനപ്രിയമായ കോവളത്തും അതിനോടു ചേര്‍ന്ന മറ്റു ബീച്ചുകളിലും രണ്ട് ഘട്ടമായിട്ടാണ് നവീകരണ പ്രവൃത്തികള്‍ നടത്തുക. ഹവ്വാബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് |
|
Full Story
|
|
|
|
|
|
|
| പണം നല്‍കി വെരിഫിക്കേഷന്‍ ബ്ലൂ ടിക്ക് നിങ്ങള്‍ക്കും സ്വന്തമാക്കാം: പുത്തന്‍ സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ പ്രഖ്യാപിച്ച് ഫേസ്ബുക്ക് |
|
ഉപയോക്താക്കളുടെ പ്രൊഫൈലില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ കസ്റ്റമര്‍ സര്‍വ്വീസ് ടീമുമായി നേരിട്ട് സംവദിക്കാനുള്ള സംവിധാനവും പുതിയ പെയ്ഡ് സബ്സ്‌ക്രിപ്ഷനില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ആഴ്ചയോടെ സ്ബ്സ്‌ക്രിപ്ഷന്‍ സേവനം ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലുമെത്തും. പിന്നീട് അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് ഇവ വ്യാപിപ്പിക്കുമെന്നാണ് വിവരം. പ്രതിമാസം 11.99 ഡോളര്‍ (991 രൂപ) മുതല്‍ 14.99 ഡോളര്‍ (1239 രൂപ) വരെയാണ് സബ്സ്‌ക്രിപ്ഷന്‍ നിരക്ക്.ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പുതിയ പെയ്ഡ് സബ്സ്‌ക്രിപ്ഷന്‍ സേവനം ആരംഭിച്ച് മെറ്റ . ഉപയോക്താക്കള്‍ക്ക് വെരിഫിക്കേഷന്‍ ബാഡ്ജ് ലഭ്യമാക്കുന്നതിന് പുറമെ അവരുടെ പ്രൊഫൈലുകള്‍ക്ക് മതിയായ സംരക്ഷണവും ഇതിലൂടെ |
|
Full Story
|
|
|
|
|
|
|
| കേരളത്തിലെ യുവാക്കള്‍ തൊഴില്‍ തേടി വിദേശത്തേക്കു പോകുന്ന സാഹചര്യം ഇല്ലാതാക്കും: തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി |
|
തൊഴില്‍ തേടി വിദേശത്തേക്കു പോകുന്ന സാഹചര്യം ഇല്ലാതാകുമെന്നും കേരളത്തിലെ മുഴുവന്‍ യുവജനങ്ങള്‍ക്കും കേരളത്തില്‍ത്തന്നെ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയാണെന്നും തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി.'തൊഴിലരങ്ങത്തേക്ക്' എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ അഭ്യസ്തവിദ്യരും തൊഴില്‍ അന്വേഷകരുമായ സ്ത്രീകളെ തൊഴില്‍സജ്ജരാക്കാനായി നടപ്പാക്കുന്ന പദ്ധതിയാണിത്. ഈ സര്‍ക്കാരിന്റെ കാലത്ത് 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്കു തൊഴില്‍ നല്‍കുകയാണു ലക്ഷ്യം. ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ തുറകളില്‍ വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ആഗോള |
|
Full Story
|
|
|
|
|
|
|
| വാതുവയ്പ്പ്, വായ്പ എന്നിവ നല്‍കുന്ന 94 ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു: ചൈനീസ് ബന്ധമെന്നു വിശദീകരണം |
|
ചൈനീസ് ആപ്പുകള്‍ക്കെതിരായ നടപടി തുടര്‍ന്ന് മോദി സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം 138 വാതുവെപ്പ് ആപ്പുകളും 94 ലോണ്‍ ആപ്പുകളും ഇന്ത്യയില്‍ നിരോധിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരമാണ് നടപടി.
ആറ് മാസം മുമ്പ് ചൈനയില്‍ നിന്ന് വായ്പ നല്‍കുന്ന 28 ആപ്പുകളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു. ഇത്തരത്തിലുള്ള 94 ആപ്പുകള്‍ ഇ-സ്റ്റോറില്‍ ഉണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ ആപ്പുകള്‍ക്ക് ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട ഡാറ്റയിലേക്ക് ആക്സസ് ഉണ്ട്. ചാരവൃത്തി |
|
Full Story
|
|
|
|
|
|
|
| വിമാന യാത്രാ ചെലവ് കുറയ്ക്കാന്‍ കോര്‍പസ് ഫണ്ട്: 15 കോടി രൂപയുടെ കോര്‍പസ് ഫണ്ട് രൂപീകരിക്കുമെന്ന് മന്ത്രി |
|
ചാര്‍ട്ടേഡ് വിമാനങ്ങളുടെ ചെലവ് യുക്തിസഹമാക്കാനും അതുവഴി യാത്രക്കാര്‍ക്ക് താങ്ങാവുന്ന പരിധിക്കുള്ളില്‍ ടിക്കറ്റ് നിരക്ക് നിലനിര്‍ത്താനും പ്രാഥമികമായി 15 കോടി രൂപയുടെ കോര്‍പസ് ഫണ്ട് രൂപീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഏതെങ്കിലും പ്രത്യേക വിമാനത്താവളം ഇതില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ ഈ ഫണ്ട് ഒരു അണ്ടര്‍ റൈറ്റിങ് ഫണ്ട് ആയി ഉപയോഗിക്കാമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി. വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകള്‍ എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി.ി
റബര്‍ സബ്‌സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടിയായി വര്‍ധിപ്പിക്കുന്നതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. |
|
Full Story
|
|
|
|
|
|
|
| പിടിച്ചാല്‍ കിട്ടാത്ത വേഗത്തില്‍ സ്വര്‍ണ വിലയുടെ കുതിപ്പ്: ഒരു പവന്‍ സ്വര്‍ണത്തിന് 42,880 രൂപ |
|
സ്വര്‍ണവില കുത്തനെ കൂടി. ഇന്ന് ഒരുഗ്രാം സ്വര്‍ണത്തിന് 60 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5,360 രൂപയായി. 5310 രൂപയെന്ന സര്‍വകാല റെക്കോഡാണ് ഇന്നത്തെ സ്വര്‍ണവില മറികടന്നിരിക്കുന്നത്. ഇന്ന് 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് വില 42,880 രൂപയിലെത്തിയിരിക്കുകയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ കൂടി വില 4,430 രൂപയിലുമെത്തി.
ഇന്നലെ സ്വര്‍ണവില രണ്ട് തവണ വര്‍ധിച്ചിരുന്നു. രാവിലെയും വൈകീട്ടുമായി 50 രൂപയാണ് ഇന്നലെ വര്‍ധിച്ചിരുന്നത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,300 രൂപയായിരുന്നു.
വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 60 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞത്. അങ്ങിനെയാണ് സ്വര്‍ണ വില റെക്കോര്‍ഡ് നിലവാരത്തില്‍ നിന്നിറങ്ങി 5250 രൂപയില്‍ എത്തി |
|
Full Story
|
|
|
|
|
|
|
| ശതകോടീശ്വരനായിരുന്ന ബിസിനസുകാരന്‍ പൊളിഞ്ഞു പാപ്പരായി: 42 ബില്യണ്‍ സമ്പാദ്യം വെറും 3 ബില്യണായി |
|
ചൈനീസ് റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പിന്റെ ചീഫും ശതകോടീശ്വരനുമായ ഹുയി കാ യാന്റെ വരുമാന വളര്‍ച്ച കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. 42 ബില്യണ്‍ ഡോളറുമായി ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും ധനികനായ വ്യക്തിയില്‍ നിന്ന് അദ്ദേഹത്തിന്റെ വരുമാനം 3 ബില്യണ്‍ ഡോളറായി കുത്തനെ ഇടിഞ്ഞു എന്ന് സിഡ്നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹുയി കാ യാന് തന്റെ വരുമാനത്തിന്റെ 93 % നഷ്ടപ്പെട്ടു എന്ന് ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വരന്മാരെ കുറിച്ചുള്ള റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നു. ചൈനയിലെ രാഷ്ട്രീയ നേതൃത്വത്തിനും വ്യവ്യസായ ലോകത്തിനും ഇടയിലെ പാലമായാണ് എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പ് അറിയപ്പെടുന്നത്.
ചൈനയിലെ ഒരു ഉന്നതാധികാര സമിതിയായ ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് |
|
Full Story
|
|
|
|
| |