Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
പണം നല്‍കി വെരിഫിക്കേഷന്‍ ബ്ലൂ ടിക്ക് നിങ്ങള്‍ക്കും സ്വന്തമാക്കാം: പുത്തന്‍ സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ പ്രഖ്യാപിച്ച് ഫേസ്ബുക്ക്
Text by TEAM UKMALAYALAM PATHRAM
ഉപയോക്താക്കളുടെ പ്രൊഫൈലില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ കസ്റ്റമര്‍ സര്‍വ്വീസ് ടീമുമായി നേരിട്ട് സംവദിക്കാനുള്ള സംവിധാനവും പുതിയ പെയ്ഡ് സബ്സ്‌ക്രിപ്ഷനില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ആഴ്ചയോടെ സ്ബ്സ്‌ക്രിപ്ഷന്‍ സേവനം ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലുമെത്തും. പിന്നീട് അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് ഇവ വ്യാപിപ്പിക്കുമെന്നാണ് വിവരം. പ്രതിമാസം 11.99 ഡോളര്‍ (991 രൂപ) മുതല്‍ 14.99 ഡോളര്‍ (1239 രൂപ) വരെയാണ് സബ്സ്‌ക്രിപ്ഷന്‍ നിരക്ക്.ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പുതിയ പെയ്ഡ് സബ്സ്‌ക്രിപ്ഷന്‍ സേവനം ആരംഭിച്ച് മെറ്റ . ഉപയോക്താക്കള്‍ക്ക് വെരിഫിക്കേഷന്‍ ബാഡ്ജ് ലഭ്യമാക്കുന്നതിന് പുറമെ അവരുടെ പ്രൊഫൈലുകള്‍ക്ക് മതിയായ സംരക്ഷണവും ഇതിലൂടെ ലഭിക്കുമെന്നാണ് വിവരം. കഴിഞ്ഞ ഞായറാഴ്ചയാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും സബ്സ്‌ക്രിപ്ഷന്‍ ആരംഭിക്കുന്നുവെന്ന് മെറ്റയുടെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചത്.

ഉപയോക്താക്കള്‍ക്ക് സ്വമേധയാ സബ്സ്‌ക്രിപ്ഷന്‍ എടുക്കാവുന്നതാണ്. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ സബ്സ്‌ക്രിപ്ഷന്‍ ലഭ്യമാകുകയുള്ളൂ. കണ്ടന്റ് ക്രിയേറ്റേഴ്സിനെ ലക്ഷ്യമിട്ടാണ് പുതിയ മാറ്റത്തിന് തുടക്കം കുറിച്ചതെന്ന് മെറ്റ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നിരവധി പേരില്‍ നിന്നുള്ള അഭ്യര്‍ത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2022ല്‍ മെറ്റയുടെ പരസ്യ വരുമാനത്തില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. 2012ല്‍ കമ്പനി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കുറവായിരുന്നു ഇത്.

പണപ്പെരുപ്പം നിലവിലെ ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് വന്‍ തിരിച്ചടി നല്‍കിയിരിക്കുന്ന സാഹചര്യമാണ്. കൂടാതെ ഉപയോക്താക്കളുടെ ശ്രദ്ധ പല തരം ആപ്പുകളിലേക്കുമായി. വരുമാനത്തിനുള്ള പുതിയ മാര്‍ഗ്ഗമായാണ് പല കമ്പനികളും സബ്സ്‌ക്രിപ്ഷന്‍ സേവനത്തെ കാണുന്നത്.
 
Other News in this category

 
 




 
Close Window