Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.1001 INR  1 EURO=106.8604 INR
ukmalayalampathram.com
Wed 17th Dec 2025
ബിസിനസ്‌
  20-12-2022
ലോകത്ത് ആദ്യമായി റോബോട്ടുകള്‍ മാത്രം ജോലി ചെയ്യുന്ന ഹോട്ടല്‍ ദുബായിയില്‍
ലോകത്തെ ആദ്യത്തെ സൂപ്പര്‍ മോഡല്‍ റോബോട്ട് ഹോട്ടല്‍ ദുബായില്‍ അടുത്ത വര്‍ഷം എത്തും. ഡോണ സൈബര്‍ കഫെയിലാണ് ഭക്ഷണം വിളമ്പാനും, കൗണ്ടറിലിരിക്കാനും റോബോട്ടുകള്‍ എത്തുന്നത്.


ലോകത്ത് ഇതാദ്യമായാണ് മനുഷ്യരാരും സ്റ്റാഫ് ആയി ഇല്ലാതെ ഒരു കഫെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആര്‍ഡിഐ റോബോട്ടിക്സ് വികസിപ്പിച്ച റോബോ-സി2 എന്ന റോബോട്ടുകളാണ് ഇവിടെ സേവനത്തിനായി എത്തുന്നത്.


ഭക്ഷണം വിളമ്പുക, ബില്‍ നല്‍കുക, കൗണ്ടറിലിരിക്കുക തുടങ്ങി റെസ്റ്റോറന്റിലെ എല്ലാ ജോലികളും ഇനി റോബോട്ടുകളാണ് ചെയ്യുക.
Full Story
  19-12-2022
ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ദിവ്യ നായര്‍ വാങ്ങിയത് 15 കോടി രൂപ
ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ കൂടുതല്‍പേര്‍ പരാതിയുമായി രംഗത്തെത്തി. കേസിലെ മുഖ്യപ്രതിയായ ദിവ്യ ജ്യോതി എന്ന ദിവ്യ നായര്‍ (41) ഇന്നലെ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. ഇതോടെ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം, തട്ടിപ്പ് കേസില്‍ പ്രതിയായ ടൈറ്റാനിയം ലീഗല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശശികുമാരന്‍ തമ്പിയെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

വേളിയിലെ ടൈറ്റാനിയം പ്ലാന്റില്‍ കെമിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നും ദിവ്യ നായരും സംഘവും കോടികള്‍ തട്ടിയെടുത്തതായാണ് പരാതി. ദിവ്യയുടെ ഭര്‍ത്താവ് രാജേഷ്, ടൈറ്റാനിയം ലീഗല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍
Full Story
  18-12-2022
ഹോണ്ട എല്ലാ മോഡലുകള്‍ക്കും വില കൂട്ടാന്‍ തീരുമാനിച്ചു: 30,000 രൂപ വരെ വില വര്‍ധിക്കും
ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട എല്ലാ മോഡലുകള്‍ക്കും വില കൂട്ടാന്‍ തീരുമാനിച്ചു. ജനുവരി മുതല്‍ വിവിധ മോഡലുകള്‍ക്ക് 30,000 രൂപ വരെ വര്‍ധിപ്പിക്കുമെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.


'അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന കണക്കിലെടുത്താണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ജനുവരി 23 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. 30,000 രൂപ വരെ വില കൂട്ടാനാണ് തീരുമാനം'- ഹോണ്ട കാര്‍സ് വൈസ് പ്രസിഡന്റ് കുനാല്‍ ഭേല്‍ പിടിഐ പറഞ്ഞു.

അടുത്ത മാസം മുതല്‍ വിവിധ വാഹനങ്ങളുടെ വില കൂട്ടുമെന്ന് വിവിധ കാര്‍ ബ്രാന്‍ഡുകള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മാരുതി, ഹ്യുണ്ടേ, ടാറ്റ, ബെന്‍സ്, ഔഡി, കിയ, എംജി മോട്ടോര്‍ തുടങ്ങിയവരുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹോണ്ടയും വരുന്നത്.
Full Story
  14-12-2022
ഇത് ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാര്‍. 12 കോടി നല്‍കി അതു സ്വന്തമാക്കിയത് നസീര്‍ ഖാന്‍
ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ മക്ലാരന്‍ ഓട്ടോമോട്ടീവ് ഇന്ത്യയില്‍ അവതരിപ്പിച്ച 'മക്ലാരന്‍ 765 LT സ്‌പൈഡര്‍' സ്വന്തമാക്കി ഹൈദരാബാദ് സ്വദേശി. കാര്‍ കളക്ടറും സംരംഭകനുമായ നസീര്‍ ഖാനാണ് ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന സൂപ്പര്‍കാര്‍ സ്വന്തമാക്കിയത്. ഇന്ത്യയില്‍ 'മക്ലാരന്‍ 765 LT സ്‌പൈഡര്‍' വാങ്ങുന്ന ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം.


ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വിലകൂടിയ കാറുകളിലൊന്നാണ് 'മക്ലാരന്‍ 765 LT സ്‌പൈഡര്‍'. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായിയും കാര്‍ പ്രേമിയുമായ നസീര്‍ ഖാനാണ് മക്ലാരന്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വേഗതയേറിയ കണ്‍വേര്‍ട്ടബിളുകളിലൊന്നായ 765 LT സ്‌പൈഡര്‍ സ്വന്തമാക്കിയത്. ആഡംബര കാറുകളുടെ ഒരു നീണ്ട നിര തന്നെ നസീറിന്റെ ഗാരേജില്‍ ഉണ്ട്.

ലംബോര്‍ഗിനി, ഫെരാരി,
Full Story
  14-12-2022
സമരങ്ങള്‍ ഒതുങ്ങിയ വിഴിഞ്ഞം ഒരുങ്ങി: തുറമുഖത്ത് ആദ്യ കപ്പല്‍ ഉടന്‍ എത്തുമെന്ന് മന്ത്രി
വിഴിഞ്ഞം പദ്ധതിയനുസരിച്ച് ആദ്യ കപ്പല്‍ 2023 സെപ്റ്റംബര്‍ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരം മൂലം നഷ്ടമായ ദിവസങ്ങള്‍ തിരികെ പിടിച്ച് നിര്‍മ്മാണം ത്വരിതപ്പെടുത്തും. 30,000 ടണ്‍ കല്ല് പ്രതിദിനം നിക്ഷേപിക്കും. നിലവില്‍ 15,000 ടണ്‍ ആണ് നിക്ഷേപിക്കുന്നത്. അത് 30,000 ടണ്‍ ആയാണ് ഉയര്‍ത്തുന്നത്. എല്ലാ മാസവും പ്രവര്‍ത്തന അവലോകനം നടത്തി മുന്നോട്ട് പോകാനാണ് തീരുമാനം. പോര്‍ട്ട് പരിപൂര്‍ണമായും കമ്മീഷന്‍ ചെയ്യാന്‍ 2024 ആവുമെന്നാണ് കണക്കുകൂട്ടല്‍. 70 ശതമാനം നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനായി മന്ത്രി അഹ്‌മദ് ദേവര്‍കോവിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് അദ്ദേഹം
Full Story
  13-12-2022
കേരളത്തില്‍ ഭൂമി അളക്കാന്‍ ചെലവാകുന്ന 858 കോടിയും ജനങ്ങളില്‍ നിന്നും തിരിച്ചുപിടിക്കും
സംസ്ഥാനത്തെ മുഴുവന്‍ ഭൂമിയും അളന്നു തിരിക്കാനുള്ള ഡിജിറ്റല്‍ സര്‍വേ സൗജന്യമല്ല. സര്‍വേയ്ക്കായി ചെലവാകുന്ന 858 കോടിയും ജനങ്ങളില്‍ നിന്നും തിരിച്ചുപിടിക്കും.സര്‍വേയ്ക്കായി സര്‍ക്കാര്‍ ചെലവാക്കുന്ന തുക ഭൂ ഉടമകളുടെ കുടിശികയായി കണക്കാക്കും. വില്ലേജ് ഓഫീസില്‍ കരം അടയ്ക്കുമ്പോള്‍ ഈ തുക ഭൂ ഉടമകള്‍ തിരികെ നല്‍കണമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.


ഭൂമിയുടെ കൃത്യതയും അതിരും നിശ്ചയിക്കാനുള്ള റീസര്‍വേ വര്‍ഷങ്ങളായി അനന്തമായി നീളുന്ന സാഹചര്യത്തിലാണ് ഡിജിറ്റല്‍ സര്‍വേ നടത്താന്‍ തീരുമാനിച്ചത്. 1550 വില്ലേജുകളിലാണ് സര്‍വേ. വില്ലേജിന്റെ സമഗ്ര സര്‍വേയാണ് നടത്തുന്നത്. ആധുനിക സങ്കേതങ്ങളും ഡ്രോണും ഉപയോഗിച്ചുമാകും സര്‍വേ. റവന്യൂ, സര്‍വേ, രജിസ്ട്രേഷന്‍ വകുപ്പുകളുടെ സേവനങ്ങള്‍ സംയോജിപ്പിച്ച്
Full Story
  04-12-2022
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു: ഒരു പവന് 39,560 രൂപ
ഗ്രാമിന് 4945 രൂപയുമാണ് വില. ഇന്നലെയാണ് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടി ഈ നിലയില്‍ സ്വര്‍ണവില എത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം പവന് 800 രൂപയാണ് വര്‍ധിച്ചത്. ഡിസംബര്‍ ഒന്നിന് ഏറ്റവും കുറഞ്ഞ നിലയിലായിരുന്ന സ്വര്‍ണവിലയാണ് ദിവസങ്ങള്‍ക്കുള്ളില്‍ കുതിച്ചുയര്‍ന്നത്.

ഡിസംബര്‍ ഒന്നിന് 39,000 രൂപയായിരുന്നു പവന് വില. ഗ്രാമിന് 4875 രൂപയുമായിരുന്നു വില. നവംബര്‍ 30ന് 38,760 രൂപയായിരുന്ന വില ഡിസംബര്‍ ഒന്നിന് 39,000 രൂപയായി. രണ്ടിന് 400 രൂപ വര്‍ധിച്ച് പവന് 39,400 രൂപയായിരുന്നു. നവംബര്‍ മാസം 37,280 രൂപയില്‍ തുടങ്ങി, പകുതി പിന്നിട്ടപ്പോള്‍ 39,000 രൂപയിലെത്തി. എന്നാല്‍ മാസം അവസാനിച്ചപ്പോള്‍ 39,000ത്തിന് താഴേക്ക് സ്വര്‍ണനിരക്ക് എത്തിയിരുന്നു.

ഡിസംബര്‍ മാസത്തെ സംസ്ഥാനത്തെ സ്വര്‍ണവില (പവന്)

ഡിസംബര്‍ 1- 39,000 രൂപ
ഡിസംബര്‍ 2- 39,400
Full Story
  25-11-2022
ഫേസ് ബുക്കിനും ട്വിറ്ററിനും പിന്നാലെ ഗൂഗിളും ജോലിക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നു: പതിനായിരം പേര്‍ക്ക് ജോലി നഷ്ടമാകും
ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ ഒരുങ്ങി ഗൂഗിളും. ട്വിറ്റര്‍, മെറ്റ, ആമസോണ്‍ എന്നീ ടെക് ഭീമന്മാര്‍ക്ക് പിന്നാലെയാണ് ഗൂഗിളും ഇത്തരമൊരു നടപടിയ്ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ?മോശം പ്രകടനം കാഴ്ച്ചവെയ്ക്കുന്ന പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഗൂ?ഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഗൂഗിളിന്റെ പുതിയ പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് സിസ്റ്റം മോശം പ്രകടനം നടത്തുന്ന ജീവനക്കാര തിരിച്ചറിയാന്‍ മാനേജര്‍മാരെ സഹായിക്കും. ഇതിലൂടെ അടുത്തവര്‍ഷം ആദ്യത്തോടെ ആയിരക്കണക്കിന് ജീവനക്കാരെ പുറത്താക്കാനാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ കമ്പനി കടുത്ത വെല്ലുവിളി നേരിടുന്നുണ്ട് എന്നും കോവിഡ്
Full Story
[20][21][22][23][24]
 
-->




 
Close Window