വിദേശത്തേക്ക് പോകാന്‍ അനുവദിക്കണമെന്ന ജെറ്റ് എയര്‍വേയ്‌സിന്റെ മുന്‍ തലവന്‍ നരേഷ് ഗോയലിന്റെ അപേക്ഷ ഡല്‍ഹി ഹൈക്കോടതി നിരസിച്ചു. ഇത്തരം ഒരു ഇളവ് ഈ ഘട്ടത്തില്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് സുരേഷ് കൈറ്റ് പറഞ്ഞു. അങ്ങനെ വേണമെങ്കില്‍ 18,000 കോടി രൂപ കോടതിയില്‍ കെട്ടിവെച്ചാല്‍ അനുവദിക്കാമെന്ന് ജഡ്ജി
സൗദി അറേബ്യയില്‍ നിന്നുള്ള രണ്ട് സര്‍വീസുകളില്‍ സംസം ജലം കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് എയര്‍ ഇന്ത്യ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചെറിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന രണ്ട് സെക്ടറുകളിലും
പ്രവാസി ഇന്ത്യക്കാര്‍ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരുന്ന വലിയ ഒരു പ്രശ്‌നത്തിന് ഈ ബഡ്ജറ്റോടെ പരിഹാരമാകുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള എല്ലാ എന്‍.ആര്‍.ഐക്കാര്‍ക്കും ആധാര്‍ കാര്‍ഡ് ലഭിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബഡ്ജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. കാര്‍ഡ്
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മുംബൈയിലെ റിലയന്‍സ് ആസ്ഥാന മന്ദിരം വില്‍ക്കാനോ വാടകക്ക് നല്‍കാനോ അനില്‍ അംബാനി ഒരുങ്ങുന്നു. ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ സാന്താക്രൂസിലുള്ള റിലയന്‍സ് സെന്ററാണ് വില്‍പനക്കോ വാടകക്ക് നല്‍കാനോ ഒരുങ്ങുന്നത്. വെസ്റ്റേണ്‍
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള മൂന്ന് വിമാനത്താവളങ്ങളുടെ കൂടി നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനം. അഹമ്മദാബാദ്, ലക്‌നൗ, മംഗളൂരു വിമാനത്താവളങ്ങള്‍ കൂടി പാട്ടത്തിന് നല്‍കാനാണ് തീരുമാനം. വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് കേന്ദ്ര കാബിനറ്റ് അംഗീകാരം
രാജ്യാന്തര മാര്‍ക്കറ്റില്‍ കുതിച്ചുയരുന്ന വിലയ്‌ക്കൊപ്പം കേരളത്തില്‍ ഇന്ന് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കൂട്ടിയത്. ഗ്രാമിന് 3210 രൂപയും പവന് 25,680 രൂപയുമാണ് ഇന്നത്തെ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണത്തിന് ഇന്ന് കേരള വിപണിയില്‍ രേഖ
ട്രാഫിക് പാഠ്യശാല എന്ന റോഡ് സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനായി എച്ച്ഡിഎഫ്‌സി ബാങ്കും തിരുവനന്തപുരം പൊലീസും സഹകരിക്കുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളില്‍ ബോധവത്ക്കരണം നടത്തി റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ബസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകുന്നത് പോലെ വൈകാതെ വിമാനങ്ങളിലും നിന്ന് യാത്ര ചെയ്യാന്‍ സാധിച്ചേക്കും. ഇറ്റാലിയന്‍ ഏവിയേഷന്‍ ഇന്റീരിയര്‍ കമ്പനിയായ 'ഏവിയോണ്‍ ഇന്റീരിയേഴ്‌സ്' ആണ് ഇതിനാവശ്യമായ 'സ്‌കൈ റൈഡര്‍' സീറ്റുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.