|
പാങ്ങപ്പാറയിലെ അഭിറാമിന്റെ കൊലപാതകത്തില്‍ തനിക്ക് അഭിറാമിനെ അറിയില്ലെന്ന് പ്രതി ഉമര്‍. പ്രതിയുമായി തെളിവെടുപ്പിന് സംഭവസ്ഥലത്ത് എത്തിയപ്പോഴാണു പ്രതികരണം. ഈ സ്ഥലത്ത് വന്നിട്ടേയില്ലെന്ന് ഉമര്‍ പറഞ്ഞു. തെളിവെടുപ്പിനിടെ പ്രതി പൊട്ടിക്കരഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് പ്രതിയാക്കിയതെന്നും പ്രതി പ്രതികരിച്ചു. ഇത് കേസില്‍ നിന്ന് രക്ഷാപ്പെടാനുള്ള നീക്കാമായാണ് വിലയിരുത്തുന്നത്. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസിലെ ഒന്നാം പ്രതിയായ 17കാരനും രണ്ടാം പ്രതിയായ ഉമറും കൊലപാതക ശേഷം പ്രവര്‍ത്തിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
കേസില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ആദ്യം മുതല്‍ പ്രതികള്‍ കള്ള മൊഴികള്‍ നല്‍കിയിരുന്നു. കേസിലെ നിര്‍ണായക തെളിവായ അഭിറാമിന്റെ മൊബൈല്‍ ഫോണ്‍ എവിടെ എന്നതില്‍ പ്രതികള്‍ പരസ്പര വിരുദ്ധ മൊഴികളാണ് നല്‍കുന്നത്. കൊലപ്പെടുത്തിയ ശേഷം സമീപത്തെ തോട്ടിലെറിഞ്ഞ് കളഞ്ഞെന്നായിരുന്നു ഒന്നാം പ്രതിയായ 17കാരന്റെ മൊഴി. ഇതിനു പിന്നാലെ സ്‌കൂബ സംഘം തോട്ടില്‍ പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല.എന്നാല്‍ ഇന്നലെ ചോദ്യം ചെയ്തപ്പോള്‍ രണ്ടാംപ്രതി ഉമര്‍ പറയുന്നത് കൊല നടത്തിയതിന് സമീപത്തെ കാട്ടില്‍ ഉപേക്ഷിച്ചെന്നാണ്. ഫോണിലൂടെ ചാറ്റ് ചെയ്ത് അഭിരാമിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. |