|
കാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതിക്കാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ വൈസ് ചാന്‍സലര്‍ സിസ തോമസ് നല്‍കിയ അപ്പീലിലാണ് നടപടി. ഇതോടെ നവംബര്‍ 4ന് ആരംഭിക്കുന്ന പരീക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാനാവില്ല. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഹാജര്‍ ഇല്ലെന്നും, മതിയായ ഹാജരില്ലാത്തവരെ പരീക്ഷയെഴുതിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള വിസിയുടെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.
പരീക്ഷാഫീസ് സ്വീകരിച്ച് പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു സര്‍വകലാശാലയ്ക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. സര്‍വകലാശാലയില്‍ സമരം ചെയ്തതിന്റെ പേരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരായ 16 വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ 63 ദിവസമായി സസ്പെന്‍ഷനില്‍ തുടരുന്നത്. വൈസ് ചാന്‍സലര്‍ സിസ തോമസ് നല്‍കിയ അപ്പീലില്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. |