Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 06th Nov 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ചീഫ് ജസ്റ്റിസിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്:നമുഴുവന്‍ കെപിസിസി ഭാരവാഹികള്‍ക്കും കോടതിയലക്ഷ്യ നോട്ടീസ്
Text By: UK Malayalam Pathram
ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവെച്ച സംഭവത്തില്‍ കെപിസിസി ഭാരവാഹികള്‍ക്കെതിരെ കടുത്ത നടപടിയുമായി സുപ്രീം കോടതി. മുഴുവന്‍ കെപിസിസി ഭാരവാഹികള്‍ക്കും കോടതി സ്വമേധയാ കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. കോടതിയുടെ അധികാരത്തെയും അന്തസ്സിനെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇത്തരം നടപടികളെ ശക്തമായി നേരിടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്തുകൊണ്ട് കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചുകൂടാ എന്നതിന് കാരണം ബോധിപ്പിക്കാനാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്.
അഡ്വ. വിനീത് ജിന്‍ഡാല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ, രാജ്യത്ത് ഭരണഘടനയാണ് പരമോന്നതമെന്നും ഒരു വ്യക്തിയോ രാഷ്ട്രീയ പ്രസ്ഥാനമോ അതിനു മുകളിലല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കോടതിവിധികളെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്താനോ തടസ്സപ്പെടുത്താനോ ഉള്ള ആയുധമായി അഭിപ്രായ സ്വാതന്ത്ര്യത്തെ ഉപയോഗിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കോടതി പുലര്‍ത്തുന്ന സംയമനത്തെ സ്ഥാപനത്തിന്റെ ബലഹീനതയായി തെറ്റിദ്ധരിക്കരുത്. നിയമവാഴ്ചയിലാണ് കോടതിയുടെ ശക്തി കുടികൊള്ളുന്നതെന്നും സുപ്രീംകോടതി പറഞ്ഞു.
കേസ് പരിഗണിച്ച വേളയില്‍ കെപിസിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ നിരുപാധികം മാപ്പ് അപേക്ഷിച്ചെങ്കിലും സുപ്രീം കോടതി അത് സ്വീകരിക്കാന്‍ തയാറായില്ല.
 
Other News in this category

 
 




 
Close Window