|
ജുവനൈല്‍ ആക്ടില്‍ ഭേദഗതി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. സര്‍ക്കാരിന് തീരുമാനം എടുക്കുന്നതില്‍ പരിമിതികള്‍ ഉണ്ടെന്നും കേന്ദ്ര നിയമം ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജുവനൈല്‍ ആക്ടിന്റെ മറവില്‍ കുറ്റവാളികള്‍ രക്ഷപ്പെടാന്‍ പാടില്ല. ചേരാനല്ലൂര്‍ കേസില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ എന്നാണ് ജഡ്ജ് പറഞ്ഞതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ജുവനൈലുകളുടെ കാര്യത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നു. വളരെ ഗൗരവമായി കാണേണ്ട കാര്യമാണിത്. സാമൂഹിക സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ ജുവനൈല്‍ ആക്ടില്‍ ഭേദഗതി ആവശ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. കുട്ടിക്കുറ്റവാളികള്‍ രക്ഷപ്പെടാന്‍ പാടില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി പറഞ്ഞു. നിയമവിദ്ഗദന്മാരുമായി പരിശോധിച്ച് ഈ കാര്യത്തില്‍ ആലോചിച്ച് ഒരു തീരുമാനം എടുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. |