|
ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ കമ്പനിയായ മാരുതിയുടെ ലാഭത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഒന്നാം പാദത്തില്‍ അറ്റാദായത്തില്‍ 27 .3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 1376 .8 കോടി രൂപയാണ് ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2015 .1 കോടി രൂപയായിരുന്നു ലാഭം. വില്പനയില്‍ ഉണ്ടായ ഇടിവാണ് ലാഭം കുറയാന്‍ കാരണമെന്ന് കമ്പനി വിശദീകരിച്ചു. വില്പന കുറഞ്ഞതിനെ തുടര്‍ന്ന് ഉത്പാദനം 20 ശതമാനം കണ്ട് വെട്ടി കുറച്ചിരുന്നു.
22,470.8 കോടി രൂപയായിരുന്ന വിറ്റുവരവ് 19,732.6 കോടി രൂപയിലേക്ക് താഴ്ന്നു. |