|
തിരുവനന്തപുരം പാങ്ങപ്പാറയില്‍ 17കാരനായ പ്ലസ്ടു വിദ്യാര്‍ത്ഥി അഭിരാം കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. 17 കാരന്‍, ഇയാളുടെ പ്രണയിനി മണക്കാട് സ്വദേശിനിയും കഴക്കൂട്ടം വനിതാ ഐടിഐ വിദ്യാര്‍ത്ഥിനി (18), ശ്രീകാര്യം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ട ശ്രീകാര്യം സ്വദേശി ഉമര്‍ മുഖ്താര്‍ (22) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ശ്രീകാര്യം പാങ്ങപ്പാറ സംഗീത നഗര്‍ നേതാജി ലെയിനില്‍ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവറായ മധുവിന്റെയും ധര്‍മജയുടെയും മകന്‍ അഭിറാം (17) ആണ് കൊല്ലപ്പെട്ടത്.
കൊലയ്ക്ക് പിന്നില്‍ കൊല നടത്തിയ 17കാരന്റെ മുന്‍ പെണ്‍സുഹൃത്തും കൊല്ലപ്പെട്ട അഭിരാമിന്റെ സുഹൃത്തുമായുള്ള ബന്ധമെന്ന് മൊഴി. കേസില്‍ ഒന്നാം പ്രതിയായ 17കാരന്റെ പെണ്‍സുഹൃത്തിനെയും പ്രതി ചേര്‍ത്തു. 18കാരിയായ ഇവര്‍ ഐടിഐ വിദ്യാര്‍ത്ഥിനിയാണ്.
പ്രതിയായ 17കാരന് മുന്‍പ് ഒരു പ്രണയമുണ്ടായിരുന്നു. ഈ പെണ്‍കുട്ടിയുമായി പിന്നീട് വേര്‍പിരിഞ്ഞു. പിന്നീട് അഭിരാമിന്റെ മുന്‍ പെണ്‍സുഹൃത്തുമായി പ്രണയത്തിലായി. പഴയ കാമുകി പക തീര്‍ക്കാനായി പുതിയ കാമുകനെ കണ്ടെത്തി. ഈ കാമുകനുമൊത്തുള്ള ചിത്രങ്ങള്‍ 17കാരന് അയച്ചുകൊടുത്തു. ഇതില്‍ പ്രകോപിതനായ പ്രതി പുതിയ കാമുകനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. അഭിരാമിന്റെ സുഹൃത്താണ് പുതിയ കാമുകന്‍. ഇയാളെ വിളിച്ചുവരുത്താനായി വേണ്ടി അഭിരാമിനെ ഉപയോഗിക്കാന്‍ പദ്ധതിയിട്ടു. തുടര്‍ന്ന് അഭിരാം എത്തുകയും തര്‍ക്കത്തില്‍ കൊല്ലപ്പെടുകയുമായിരുന്നു. |