ബെംഗളൂരുവിലും ചെന്നൈയിലും രണ്ട് വീതം കുട്ടികള്‍ക്കും ഗുജറാത്തില്‍ രണ്ടുമാസം പ്രായമുള്ള കുട്ടിക്കും കൊല്‍ക്കത്തയില്‍ അഞ്ചുമാസം പ്രായമുള്ള കുട്ടിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം സാധാരണ രീതിയിലുള്ള ജലദോഷപ്പനിക്ക് അപ്പുറം എച്ച്എംപിവിയെ കുറിച്ച് ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
തേനംപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പനിക്കും ചുമക്കും ചികിത്സ തേടിയ കുട്ടിയില്‍ നടത്തിയ പരിശോധനയിലാണ് എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചത്. ഗിണ്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ മറ്റൊരു കുട്ടിയിലും വൈറസ് ബാധ കണ്ടെത്തി. രണ്ടു കുട്ടികളും സമാന ലക്ഷണങ്ങളോടെയാണ് ആശുപത്രിയില്‍ എത്തിയത്. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് കുട്ടികള്‍. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു. |