പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ആന്റി ഓക്സിഡന്റുകളും മറ്റും പപ്പായയില്‍ ധാരാളമുണ്ട്. അതിനാല്‍ ഇവ ഹൃദ്രോഗങ്ങളെ തടയും. നാരുകള്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവയുടെ അടങ്ങിയിരിക്കുന്നതിനാല്‍ പച്ച പപ്പായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ സി, ഇ തുടങ്ങിയവ ധാരാളം അടങ്ങിയ പച്ച പപ്പായ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
പപ്പായയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍, മലബന്ധം എന്നിവയെ അകറ്റി ദഹനം സുഗുമമായി നടക്കാന്‍ പച്ച പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഉയര്‍ന്ന നാരുകള്‍ ഉള്ളതിനാല്‍ പച്ച പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്‌ട്രോളും കുറയ്ക്കാന്‍ സഹായിക്കും. |