Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.2268 INR  1 EURO=105.7753 INR
ukmalayalampathram.com
Thu 25th Dec 2025
 
 
ആരോഗ്യം
  Add your Comment comment
ക്യാന്‍സര്‍ പ്രതിരോധിക്കുന്ന വാക്‌സിന്‍ കണ്ടെത്തിയതായി റഷ്യയുടെ പ്രഖ്യാപനം
Text By: Reporter, ukmalayalampathram
കാന്‍സറിനെതിരെ എംആര്‍എന്‍എ വാക്‌സിന്‍ വികസിപ്പിച്ചുവെന്ന് റഷ്യയുടെ പ്രഖ്യാപനം. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രി കപ്രിന്‍ ആണ് ഇക്കാര്യം അറിയിച്ചത്.വാക്സിന്‍ 2025 ആദ്യം തന്നെ രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. കാന്‍സര്‍ വാക്‌സിനുകള്‍ ഉടന്‍ വികസിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ നേരത്തെ അറിയിച്ചിരുന്നു.

വാക്സിന്‍ ട്യൂമര്‍ വികസനത്തെയും കാന്‍സര്‍ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കല്‍ ട്രയലുകളില്‍ കണ്ടെത്തിയെന്ന് ഗമാലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗ് പറഞ്ഞു.
 
Other News in this category

 
 




 
Close Window