|
ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമപെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചു. ആശമാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു. പാചകതൊഴിലാളികളുടെ പ്രതിദിനം വേതനത്തില്‍ 50 രൂപയുടെ വര്‍ധന. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ഡി എ കൂടി. പാവപ്പെട്ട വീട്ടമ്മമാര്‍ക്ക് 1000 രൂപ പെന്‍ഷന്‍.
ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 26,125 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഈ ഇനത്തില്‍ പ്രതിവര്‍ഷം 250 കോടി രൂപയാണ് ചെലവാകുകയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആശമാര്‍ക്ക് ഇതുവരെയുള്ള കുടിശിക നല്‍കുമെന്നും അറിയിച്ചു.
പാചകത്തൊഴിലാളികളുടെ പ്രതിദിന കൂലി 50 രൂപ വര്‍ധിപ്പിക്കും. പ്രീ പ്രൈമറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും 1000 രൂപ കൂട്ടും. പാചകത്തൊഴിലാളികളുടെ പ്രതിദിന കൂലി 50 രൂപ വര്‍ധിപ്പിക്കും.
ആശാവര്‍ക്കര്‍മാരുടെ പ്രതിമാസം ഓണറേറിയം 1000 രൂപ വര്‍ദ്ധിപ്പിക്കും. അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം 1000 രൂപ കൂട്ടി. |