തന്റെ 59-ാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മീറ്റ് ആന്‍ഡ് ഗ്രീറ്റ് ചടങ്ങിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
'' പുകവലി നിര്‍ത്തുന്നതോടെ എന്റെ ശ്വാസതടസ്സം പൂര്‍ണമായി മാറുമെന്ന് പ്രതീക്ഷിച്ചെങ്കിലും, ഇപ്പോഴും ഞാന്‍ അതുമായി പൊരുത്തപ്പെട്ടുവരുന്നതേയുള്ളൂ'' താരം പറഞ്ഞു. താന്‍ ഒരു ദിവസം നൂറോളം സിഗരറ്റുകള്‍ വലിക്കുമായിരുന്നുവെന്ന് ഷാരൂഖ് മുന്‍പ് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. എന്നാല്‍ ഷാരുഖ് ഖാന്റെ ഈ തീരുമാനം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. ആദ്യം, താങ്കള്‍ പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കുന്നത് നിര്‍ത്തൂ, ഇത്രയും വര്ഷം പുകവലിച്ചതിന് ശേഷവും ആരോഗ്യത്തോടെ ഇരിക്കാന്‍ താങ്കള്‍ക്ക് കഴിയുമായിരിക്കും, എന്നാല്‍ താങ്കളെ അനുകരിച്ച് പുകവലി ആരംഭിച്ച സാധാരക്കാര്‍ക്ക് കഴിയണമെന്നില്ല എന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍. വിമല്‍ എന്ന പാന്‍മസാലയുടെ പരസ്യത്തില്‍ ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍,അക്ഷയ് കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അഭിനയിച്ചത് വലിയ വിവാദമായിരുന്നു. |