Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
വാര്‍ത്തകള്‍
  09-09-2025
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച രണ്ടു പേര്‍ കൂടി രോഗവിമുക്തരായി

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക വിതച്ച അമീബിക് മസ്തിഷ്‌കജ്വരത്തില്‍ ആശ്വാസം. രോഗം ബാധിച്ച രണ്ടു കുട്ടികള്‍ രോഗമുക്തരായി ആശുപത്രി വിട്ടു. സഹോദരങ്ങളായ ആരവ് (7), അഭിജയ് (12) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രി വിട്ടത്. ഇവരുടെ സഹോദരി രോഗബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ആരവിനെയും നിരീക്ഷണത്തിനായി അഭിജയിനെയും മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

ശിശുരോഗ വിഭാഗം മേധാവി മോഹന്‍ദാസ് നായര്‍, ഡോ. എ എം ഷമീം, ഡോ ഫിജി, ജൂനിയര്‍ റസിഡന്റുമാരായ എച്ച് സിദ്ദലീങ്ങേഷ്, ഡോ അഞ്ജലി വര്‍ഗീസ് എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. രോഗം ബാധിച്ച 11

Full Story
  08-09-2025
ഓണക്കാലത്ത് മലയാളി കുടിച്ചു തീര്‍ത്തത് 920.74 കോടിയുടെ മദ്യം

കൊച്ചി: ഓണക്കാലത്തെ മദ്യ വില്‍പനയില്‍ ഇത്തവണയും റെക്കോര്‍ഡിട്ട് കേരളം. 920.74 കോടി രൂപയുടെ മദ്യമാണ് ഓണം ആഘോഷ ദിനങ്ങളില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബെവ്‌കോ) സംസ്ഥാനത്ത് വിറ്റഴിച്ചത്. 2024 ലെ അപേക്ഷിച്ച് 9.34 ശതമാനം വര്‍ധനയാണ് ഇത്തവണ ഉണ്ടായത്. 842.07 കോടി രൂപയുടെ മദ്യമായിരുന്നു 2024 ലെ ഓണക്കാലത്ത് വിറ്റഴിഞ്ഞത്. ഉത്രാടം ദിനത്തിലാണ് സീസണിലെ ഏറ്റവും വലിയ മദ്യ വില്‍പ്പന നടന്നത്. 137.64 കോടി രൂപയാണ് ഉത്രാട ദിനത്തിലെ ബെവ്‌കോയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം 126.01 കോടി രൂപയായിരുന്നു ഇത്. മുന്‍വര്‍ഷത്തേക്കാള്‍ 9.23 ശതമാനം വര്‍ധനയാണ് ഇത്തവണ നേടിയത്. തിരുവോണം ദിനത്തില്‍ ബെവ്‌കോ ഔട്ട്ലറ്റുകള്‍ തുറന്നിരുന്നില്ല. അവിട്ടം ദിനത്തില്‍ 94.36 കോടി രൂപയുടെ മദ്യവും വില്‍പന നടത്തി. 2024

Full Story
  08-09-2025
ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെതിരേ കേരള ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ കേരള ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. സെഷന്‍സ് കോടതികളെ സമീപിക്കാത്ത പ്രതികള്‍ക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നല്‍കുന്നതിലാണ് വിമര്‍ശനം. രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും സമാനമായ സാഹചര്യം ഇല്ലെന്നാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ആദ്യം സമീപിക്കേണ്ടത് സെഷന്‍സ് കോടതിയെയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ വിഷയം പരിശോധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്രയെ അമിക്കസ് ക്യൂറിയായി നിയമിച്ച പരമോന്നത കോടതി, കേരള ഹൈക്കോടതിക്ക് വിശദീകരണം തേടി നോട്ടീസുമയച്ചു.

Full Story

  08-09-2025
കേരള സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പ് ഭരണ സ്തംഭനത്തിലേക്ക്

കൊല്ലം: കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിലെ ഭരണ സ്തംഭനത്തില്‍ വലഞ്ഞ് ഗുണഭോക്താക്കള്‍. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ അനുവദിക്കാത്തത് സാധാരണക്കാര്‍ മുതല്‍ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെയുള്ളവരുടെ ജീവിതം തന്നെ അനിശ്ചിതത്വത്തിലാക്കുന്നു. കോടിക്കണക്കിന് രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ആണ് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന് കീഴില്‍ തീരുമാനം ആകാതെ കെട്ടിട്ടിക്കിടക്കുന്നത്. വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഭാവമാണ് മെല്ലെപ്പോക്കിന് കാരണം. ഉന്നത ഉദ്യോഗസ്ഥതലം മുതല്‍ നിയമനങ്ങള്‍ നടക്കാത്തതും ഒഴിവുകള്‍ നികത്താത്തതുമാണ് പ്രധാന പ്രശ്നം.

കുടുംബശ്രീ അംഗങ്ങള്‍, പെന്‍ഷന്‍കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി

Full Story
  07-09-2025
തിരുവനന്തപുരത്ത് അച്ഛന്‍ മകനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കാര്യവട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. വിലയവിള പുത്തന്‍വീട്ടില്‍ ഉല്ലാസ് (35) നെയാണ് പിതാവ് കൊലപ്പെടുത്തിയത്. രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. കൊലപാതകത്തില്‍ പിതാവ് ഉണ്ണികൃഷ്ണന്‍ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെത്തുടര്‍ന്നുള്ള അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. അമ്മ വീട്ടില്‍ വന്നുനോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം.

മദ്യപിച്ചശേഷം വീട്ടുസാധനങ്ങള്‍ അടിച്ചു പൊട്ടിക്കുകയും അച്ഛനും മകനും തമ്മില്‍ വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നുവെന്ന് ഉല്ലാസിന്റെ അമ്മ പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍

Full Story
  07-09-2025
ചതയ ദിനാഘോഷ ചുമതല ഒബിസി മോര്‍ച്ചയ്ക്ക്, ബിജെപിയില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: ശ്രീ നാരായണ ഗുരുവിന്റെ ജന്മദിനമായ ചതയ ദിനാഘോഷവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഭിന്നത കനക്കുന്നു. ചതയ ദിനാഘോഷം ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് നാഷണല്‍ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന നേതാവുമായ കെ എ ബാഹുലേയന്‍ പാര്‍ട്ടി വിട്ടു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് കെ എ ബാഹുലേയന്‍ രാജി പ്രഖ്യാപിച്ചത്.

ചതയ ദിനാഘോഷം സംഘടിപ്പിക്കാന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ച നടപടി സങ്കുചിത ചിന്താഗതിയാണെന്ന് ആരോപിച്ചാണ് നടപടി. എസ്എന്‍ഡിപി അസിസ്റ്റന്റ് സെക്രട്ടറി കൂടിയാണ് കെ എ ബാഹുലേയന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി പിന്നോക്ക സംഘടനയെ ചതയ ദിനാഘോഷം സംഘടിപ്പിക്കാന്‍ ഏല്‍പ്പിച്ചത് കേരളത്തിന്റെ

Full Story
  07-09-2025
ബീവറേജിന്റെ ഭിത്തി തുരന്ന് മദ്യം കടത്തി

പാലക്കാട്: ബീവറേജസ് കോര്‍പറേഷന്റെ കൊല്ലങ്കോട് മദ്യ വില്‍പന കേന്ദ്രത്തില്‍ മോഷണം. ഭിത്തി തുരന്ന മോഷ്ടാക്കള്‍ മദ്യം കവര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടു കൂടിയാണ് മോഷണം നടന്നത്. കൊല്ലങ്കോട് ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ബീവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പന കേന്ദ്രത്തിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. മദ്യക്കുപ്പികള്‍ ചാക്കുകളില്‍ നിറച്ച് പുറത്തേക്ക് കടത്തുകയായിരുന്നു. മദ്യവില്‍പന കേന്ദ്രത്തില്‍ കളക്ഷന്‍ തുക ഉള്‍പ്പെടെ ഉണ്ടായിരുന്നു എങ്കിലും മദ്യം മാത്രമാണ് കടത്തിയത്.

ബീവറേജസ് കോര്‍പറേഷനിലെ സിസിടിവി ദൃശ്യത്തില്‍ ഒരാള്‍ മാത്രമാണ് പതിഞ്ഞിട്ടുള്ളത്. എന്നാല്‍ കൂടുതല്‍ പേര്‍ ഉണ്ടെന്ന

Full Story
  06-09-2025
മോദി അമേരിക്കയിലേക്ക് ഇല്ല

ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് മോദി യുഎസ് സന്ദര്‍ശനം ഒഴിവാക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. യുന്‍ പ്രതിനിധി സഭ വാര്‍ഷിക സമ്മേളനത്തിനിടെ നരേന്ദ്രമോദിയും ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ഈ മാസം 23 മുതല്‍ 29 വരെയാണ് യുഎന്‍ ജനറല്‍ അസംബ്ലിയുടെ 80-ാം വാര്‍ഷികം ന്യൂയോര്‍ക്കില്‍ നടക്കുന്നത്. എല്ലാ യു എന്‍ അംഗരാജ്യങ്ങളും ഹൈ ലെവല്‍ വീക്ക് എന്നറിയപ്പെടുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്

Full Story
[104][105][106][107][108]
 
-->




 
Close Window