Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
വാര്‍ത്തകള്‍
  06-09-2025
ഇന്ത്യയ്‌ക്കെതിരേ നിലപാട് മാറ്റി ട്രംപ്

വാഷിങ്ടണ്‍: ചൈനയുമായുള്ള ഇന്ത്യയുടെ സഹകരണത്തില്‍ മുന്‍ നിലപാട് തിരുത്തി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ ചൈനീസ് പക്ഷത്തായി എന്ന് താന്‍ കരുതുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കും. നരേന്ദ്രമോദി മഹാനായ നേതാവാണ്. അദ്ദേഹം അടുത്ത നല്ല സുഹൃത്താണ്. എന്നാല്‍ മോദി ഇപ്പോള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ ഇഷ്ടമല്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് വര്‍ധിപ്പിച്ചതിനെ ട്രംപ് വിമര്‍ശിച്ചു. ഇന്ത്യ റഷ്യയില്‍ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതില്‍ താന്‍ വളരെ നിരാശനാണ്. അക്കാര്യം അവരെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇന്ത്യയ്ക്ക് വളരെ ഉയര്‍ന്ന താരിഫ് ( 50 ശതമാനം) ഏര്‍പ്പെടുത്തിയത്. തനിക്ക് മോദിയുമായി വളരെ നല്ല

Full Story
  06-09-2025
മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം കവര്‍ന്നു

മംഗളൂരു: കര്‍ണാടക ഉഡുപ്പി കുന്താപുരയില്‍ മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം കവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറുപ്രതികള്‍ അറസ്റ്റില്‍. കുന്താപുരയിലെ കോടിയില്‍ താമസിക്കുന്ന അസ്മ (43), ബൈന്ദൂര്‍ സ്വദേശി സവാദ് (28), ഗുല്‍വാഡി സ്വദേശി സെയ്ഫുള്ള (38), ഹാങ്കലൂര്‍ സ്വദേശി മുഹമ്മദ് നാസിര്‍ ഷരീഫ് (36), അബ്ദുള്‍ സത്താര്‍ (23), ശിവമോഗ സ്വദേശി അബ്ദുള്‍ അസീസ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു. കാസര്‍കോട് സ്വദേശിയായ 37 വയസ്സുകാരനെയാണ് ഇവര്‍ ഹണിട്രാപ്പില്‍ കുടുക്കിയത്.

ഫോണിലൂടെയാണ് അസ്മയെ യുവാവ് പരിചയപ്പെട്ടത്. കഴിഞ്ഞ് തിങ്കളാഴ്ച നേരിട്ടു കാണാമെന്ന് യുവതി പറഞ്ഞു. കുന്ദാപുരയിലെ പെട്രോള്‍

Full Story
  05-09-2025
അതുല്യയുടെ മൃതദേഹത്തില്‍ 46 മുറിവുകള്‍

കൊല്ലം: ഷാര്‍ജയിലെ ഫ്ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ ശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നതായി റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മുറിവുകള്‍ പലതും മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് മുതല്‍ ഒരാഴ്ച വരെ മാത്രം പഴക്കമുള്ളതാണ്. കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. കഴുത്ത് ഞെരിഞ്ഞുള്ള മരണമാണെന്നും, ഇതു കൊലപാതകമോ ആത്മഹത്യയോ ആകാമെന്നുമുള്ള റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോടെ, അതുല്യയുടെ മരണത്തില്‍

Full Story
  05-09-2025
ഉത്രാട നാളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്രാട നാളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. 137 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷം 126 കോടിയുടെ മദ്യം വിറ്റഴിച്ച സ്ഥാനത്താണ് ഈ വര്‍ധന. തിരുവോണം പ്രമാണിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയായതിനാലാണ് ഉത്രാട ദിവസമായ ഇന്നലെ മദ്യവില്‍പ്പന തകൃതിയായി നടന്നത്.

വില്‍പ്പനയില്‍ കരുനാഗപ്പള്ളി ഔട്ട്ലെറ്റ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് കൊല്ലം ജില്ലയില്‍ തന്നെയുള്ള ആശ്രാമം ഔട്ട്ലെറ്റ് ആണ്. പത്തുദിവസം നീണ്ടുനിന്ന ഈ ഓണസീസണില്‍ 826 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ബെവ്കോയിലൂടെ 818.21 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
Full Story

  05-09-2025
ലോകയുടെ ലാഭത്തിന്റെ ഒരു വിഹിതം ടീമിനെന്ന് ഡിക്യൂ

മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലോകയ്ക്ക് ലഭിക്കുന്നത്. റിലീസ് ചെയ്ത് ഏഴാം ദിവസം ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ലാഭ വിഹിതം ലോക ടീമിന് പങ്കുവയ്ക്കുമെന്ന് പറയുകയാണ് നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാന്‍. അഞ്ച് ഭാ?ഗങ്ങളായാണ് ചിത്രം പ്ലാന്‍ ചെയ്തിരിക്കുന്നതെന്നും അത് ഇനിയും കൂടുമോ എന്ന് അറിയില്ലെന്നും ചെന്നൈയില്‍ നടന്ന സക്‌സസ് മീറ്റില്‍ ദുല്‍ഖര്‍ വ്യക്തമാക്കി.

'അഞ്ച് ഭാഗമായാണ് ചിത്രം ആദ്യം പദ്ധതിയിട്ടത്. ഇനിയും വളരുമോ എന്ന് അറിയില്ല. അതിനുള്ള സ്‌കോപ്പുണ്ട്. ലാഭത്തിന്റെ ഒരു വിഹിതം ടീമിന് പങ്കുവെക്കും. അവര്‍ അത് അര്‍ഹിക്കുന്നുണ്ട്.' -ദുല്‍ഖര്‍ പറഞ്ഞു.

Full Story
  04-09-2025
മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണം അനധികൃത മരംമുറി

ന്യൂഡല്‍ഹി: അനധികൃത മരംമുറിയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമെന്ന് സുപ്രീംകോടതി. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭത്തില്‍, ഹിമാലയന്‍ മേഖലയിലെ പരിസ്ഥിതി തകര്‍ച്ച ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

വികസനത്തിനും പരിസ്ഥിതിക്കും' ഇടയില്‍ ഒരു സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രകൃതി ക്ഷോഭത്തില്‍ കേന്ദ്രസര്‍ക്കാര്‍, ദേശീയ

Full Story
  04-09-2025
ബിജെപി അധ്യക്ഷനായി ദേവേന്ദ്ര ഫഡ്‌നാവിസിന് സാധ്യത

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഗുജറാത്തില്‍ നിന്നുള്ള നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പുരുഷോത്തം കോതാബായി രുപാല, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരും ബിജെപി കേന്ദ്രനേതൃത്വത്തിന്റെ സജീവ പരിഗണനയിലുള്ളതായാണ് റിപ്പോര്‍ട്ട്. ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം ഫഡ്നാവിസിനോട് മഹാരാഷ്ട്ര മുഖ്യമന്ത്രി പദം ഒഴിയാന്‍ ബിജെപി കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയതായി, പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സന്ദേശം കൈമാറിയെങ്കിലും, അദ്ദേഹത്തിന്റെ ഭാവി റോള്‍ എന്താണെന്ന് വ്യക്തമായിട്ടില്ല. ചെറുപ്പമാണെന്നതും,

Full Story
  04-09-2025
ദുല്‍ഖറിനെപ്പോലുള്ളവര്‍ കാരണം ഞ്ങ്ങള്‍ ചീത്തവിളി കേള്‍ക്കുന്നതായി തെലുങ്ക് നിര്‍മാതാക്കള്‍

കേരളത്തില്‍ മാത്രമല്ല തെലു?ഗുവിലും മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കൊത്ത ലോക (പുതിയ ലോകം) എന്ന പേരിലാണ് തെലുങ്ക് വേര്‍ഷന്‍ പ്രദര്‍ശനത്തിനെത്തിയത്. തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളായ സിതാര എന്റര്‍ടെയ്‌ന്മെന്റ്സാണ് ലോകയെ തെലുങ്കിലെത്തിച്ചത്. ആദ്യ ഷോ അവസാനിച്ചതിന് പിന്നാലെ ലോകയെ തെലുങ്ക് പ്രേക്ഷകരും ഏറ്റെടുത്തു. ഇത്രയും ഗംഭീരമായ സിനിമ വെറും 30 കോടിക്കാണ് ഒരുങ്ങിയതെന്ന കാര്യം പലര്‍ക്കും വിശ്വസിക്കാനായില്ല. മിനിമം 200 കോടി ബജറ്റില്‍ പല പാന്‍ ഇന്ത്യന്‍ സിനിമകളും പുറത്തിറങ്ങുന്ന തെലുങ്ക് ഇന്‍ഡസ്ട്രിയിലെ സിനിമാ പ്രേമികള്‍ക്ക് ലോകയുടെ ബജറ്റ് വിശ്വസിക്കാനാകാത്തതായിരുന്നു. മോളിവുഡിനെ കണ്ടു

Full Story
[105][106][107][108][109]
 
-->




 
Close Window