|
ഡല്‍ഹി വിമാനത്താവളത്തിലെ ഗ്രീന്‍ ചാനലില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ, 94 ലക്ഷം രൂപ വിലമതിക്കുന്ന പാടെക് ഫിലിപ്പ് അക്വാനോട്ട് വാച്ച് ഒരു ഇന്ത്യന്‍ യാത്രക്കാരനെ കുരുക്കിലാക്കി. മെറ്റല്‍ ഡിറ്റക്ടറില്‍ അലാറം മുഴങ്ങിയതിനെത്തുടര്‍ന്ന് അറസ്റ്റിലേക്ക് നയിക്കുകയുമായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 94 ലക്ഷം രൂപ വിലമതിക്കുന്ന സ്വിസ് നിര്‍മ്മിത ആഡംബര വാച്ച് പിടിച്ചെടുത്തത്. 1962-ലെ കസ്റ്റംസ് നിയമപ്രകാരം യാത്രക്കാരനെ അറസ്റ്റ് ചെയ്തു.
അന്താരാഷ്ട്ര യാത്രക്കാര്‍ രാജ്യത്തേക്ക് കൊണ്ടുവരുന്ന വിലകൂടിയ വ്യക്തിഗത വസ്തുക്കളെ നിയന്ത്രിക്കുന്ന ഇന്ത്യന്‍ കസ്റ്റംസ് നിയമങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. എന്താണ് കൃത്യമായി അറസ്റ്റിന് കാരണമായത്? റെഡ് ചാനലിലൂടെ കടന്നുപോകേണ്ടിയിരുന്ന യാത്രക്കാരന്‍ എങ്ങനെയാണ് ഗ്രീന്‍ ചാനലില്‍ എത്തിയത്? വിശദമായി അറിയാം.
ഡല്‍ഹി കസ്റ്റംസ് (എയര്‍പോര്‍ട്ട് ആന്‍ഡ് ജനറല്‍) നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, നവംബര്‍ 11-ന് ദുബായില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ (SG5106) ടെര്‍മിനല്‍ 3-ല്‍ എത്തിയ ഇന്ത്യന്‍ യാത്രക്കാരനെയാണ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. |