Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
വാര്‍ത്തകള്‍
  14-09-2025
പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം, എമര്‍ജന്‍സി ബ്രേക്കിട്ടു

ലക്നൗ: പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ ഇന്‍ഡിഗോ വിമാനം വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. പലതവണ ശ്രമിച്ചിട്ടും വിമാനത്തിന് പറന്നുയരാന്‍ കഴിഞ്ഞില്ല. റണ്‍വേ അവസാനിക്കാറായിട്ടും ടേക്ക് ഓഫിന് സാധിക്കാതായതോടെ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് വിമാനം നിര്‍ത്തി. സമാജ്വാദി പാര്‍ട്ടി എംപി ഡിംപിള്‍ യാദവ് ഉള്‍പ്പെടെ 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ സുരക്ഷിതരാണ്.

രാവിലെ 11 മണിക്കാണ് സംഭവം. ലക്നൗഡല്‍ഹി വിമാനത്തിനാണ് സാങ്കേതിക തകരാര്‍ കാരണം പറന്നുയരാന്‍ സാധിക്കാതെ വന്നത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലേക്ക് അയച്ചു. ഈ മാസം ആദ്യം, അബുദാബിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം

Full Story
  14-09-2025
ആഗോള അയ്യപ്പസംഗമത്തിനെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്നാണ് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഡോ. പിഎസ് മഹേന്ദ്രകുമാറാണ് ഹര്‍ജി നല്‍കിയത്. ദൈവത്തിന് അവകാശപ്പെട്ട ദേവസ്വം ഫണ്ട് രാഷ്ട്രീയ പരിപാടികള്‍ക്കായി വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം നാളെ സുപ്രീം കോടതിയില്‍ ഉന്നയിച്ചേക്കും. ഈ മാസം ഇരുപതാം തീയതി പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന് കേരള ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഹര്‍ജി. അയ്യപ്പസംഗമത്തില്‍ നിന്ന് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും അടിയന്തരമായി വിലക്കണമെന്നാണ്

Full Story
  13-09-2025
ഒടുവില്‍ മോദി മണിപ്പൂരിലെത്തി

ഇംഫാല്‍: കനത്ത സുരക്ഷയ്ക്ക് നടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലെത്തി. ശക്തമായ മഴയെ തുടര്‍ന്ന് ഇംഫാലില്‍ നിന്ന് റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രി കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂരിലെത്തിയത്. ഇവിടെ 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കമിടും. വംശീയ കലാപം തുടങ്ങി രണ്ട് വര്‍ഷവും നാല് മാസവും പിന്നിടുമ്പോഴാണ് പ്രധാനമന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനം. ചുരാചന്ദ്പൂരിലെത്തിയ മോദി കലാപത്തിന് ഇരയായവരെ സന്ദര്‍ശിച്ചു. അതിനുശേഷം ചുരാചന്ദ്പൂരിലെ പൊതുയോഗത്തെ മോദി അഭിസംബോധന ചെയ്യും. നേരത്തെ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന് അപ്പുറം പുതിയ പ്രഖ്യാപനം എന്തെങ്കിലും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുമോ എന്നാണ് കാത്തിരിക്കുന്നത്. നേരത്തെ

Full Story
  13-09-2025
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി

തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി പ്രത്യേക മന്ത്രിസഭാ യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. കേന്ദ്രനിയമത്തില്‍ ഭേദഗതി ലക്ഷ്യമിട്ടാണ് ബില്‍. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തില്‍ വെടിവച്ചുകൊല്ലാന്‍ വരെ അനുമതി നല്‍കുന്ന തരത്തിലാണ് ബില്‍ തയാറാക്കിയിരിക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ ഉത്തരവിടാന്‍ കഴിയും.

വനനിയമത്തിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യവ്യക്തിയുടെ

Full Story
  13-09-2025
അമേരിക്ക, ബ്രിട്ടന്‍, ഇയു രാജ്യങ്ങളുടെ നിരോധനമുള്ള ടാങ്കറുകള്‍ക്ക് അദാനി തുറമുഖങ്ങളില്‍ വിലക്ക്

മുംബൈ: അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ഉപരോധമുള്ള ടാങ്കര്‍കപ്പലുകള്‍ക്ക് അദാനി തുറമുഖങ്ങളിലും വിലക്ക്. അദാനി പോര്‍ട്ടിന്റെ നീക്കം ഇന്ത്യയിലേക്ക് റഷ്യന്‍ എണ്ണയുടെ വരവിനെ ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യയില്‍നിന്നുള്ള അസംസ്‌കൃത എണ്ണ കൂടുതലും ഉപരോധമുള്ള ടാങ്കറുകള്‍ വഴിയാണ് ഇന്ത്യന്‍ തീരത്തേക്കെത്തുന്നത്. ഉപരോധം വന്നതിനുശേഷം രജിസ്ട്രേഷനില്ലാത്ത ഷാഡോ ടാങ്കറുകള്‍ വഴിയും റഷ്യന്‍ എണ്ണയുടെ നീക്കം നടക്കുന്നുണ്ട്. പഞ്ചാബിലെ ഭട്ടിന്‍ഡയിലുള്ള എച്ച്പിസിഎല്‍-മിത്തല്‍ എനര്‍ജി ലിമിറ്റഡിന്റെ റിഫൈനറിയിലേക്ക് അസംസ്‌കൃത എണ്ണ എത്തിക്കുന്നത് അദാനിയുടെ മുന്ദ്ര തുറമുഖം വഴിയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഈ തുറമുഖം

Full Story
  12-09-2025
കൊച്ചിയിലെ പാര്‍ക്കിങ് പ്രതിസന്ധി പരിഹരിക്കാന്‍ കെഎംആര്‍എല്‍

കൊച്ചി: കൊച്ചിയിലെ പാര്‍ക്കിങ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിപുലമായ പദ്ധതിയുമായി കൊച്ചി മെട്രോ. ചില സ്റ്റേഷനുകളില്‍ ഇതിനോടകം നടപ്പാക്കിയ സ്മാര്‍ട്ട് പാര്‍ക്കിങ് സംവിധാനം കൂടുതല്‍ ജനകീയമാക്കാനാണ് അധികൃതരുടെ നീക്കം. പാര്‍ക്കിങ് ഫീസ് നിരക്കുകള്‍ കുറച്ചും പുതിയ പാക്കേജുകള്‍ അവതരിപ്പിക്കുകയുമാണ് കെഎംആര്‍എല്‍. ഫോര്‍ വീലര്‍, ത്രീവീലര്‍ വാഹനങ്ങള്‍ക്ക് രണ്ട് മണിക്കൂറിന് 15 രൂപയുമാക്കി പാര്‍ക്കിങ് ഫീ പുതുക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ച് രൂപയും ഈടാക്കും. അധിക ഓരോ മണിക്കൂര്‍ പാര്‍ക്കിങിന് നാല് ചക്ര വാഹനങ്ങള്‍ക്ക് അഞ്ച് രൂപയും, ഇരുചക്ര വാഹനങ്ങള്‍ക്ക് രണ്ട് മണിക്കൂറിന് അഞ്ച് രൂപയും അധികം നല്‍കിയാല്‍ മതിയാകും.
Full Story

  12-09-2025
യുഎസില്‍ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി

വാഷിങ്ടണ്‍: യുഎസിലെ ഡാലസില്‍ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മോട്ടല്‍ മാനേജറായിരുന്ന ചന്ദ്ര നാഗമല്ലയ്യ (50) ആണ് കൊല്ലപ്പെട്ടത്. ഇതേ മോട്ടലിലെ ജീവനക്കാരനായ യോര്‍ദാനിസ് കോബോസ് മാര്‍ട്ടിനസ് ആണ് ചന്ദ്ര നാഗമല്ലയ്യയെ ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. കേടായ വാഷിങ്മെഷീന്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മാനേജര്‍ ചന്ദ്ര നാഗമല്ലയ്യ നേരിട്ട് കാര്യങ്ങള്‍ പറയാതെ മറ്റൊരു ജീവനക്കാരി മേഖേന ആശയവിനിമയം നടത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം.

കേടായ വാഷിങ്മെഷീന്‍ ഉപയോഗിക്കരുത് എന്ന് നാഗമല്ലയ്യ മാര്‍ട്ടിനസിനോട് പറയാതെ ജീവനക്കാരിയോട്

Full Story
  12-09-2025
ലോകത്തിലെ എല്ലാ അസുഖവും കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ലോകത്തുള്ള എല്ലാ അസുഖങ്ങളും കേരളത്തിലുണ്ടെന്നും അതിനെ നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടരുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് ഒരുപിടിയുമില്ല. എത്രപേര്‍ മരിച്ചെന്ന് കണക്കൂപോലും ഇല്ല. എന്താണ് രോഗകാരണമെന്ന് അറിയില്ല. ആളുകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷം പറഞ്ഞത് വെറുതെയല്ലെന്ന് പൊതുജനത്തിന് ബോധ്യമായി. ഇതിനെതിരെ ഒരു ബോധവത്കരണം പോലും നടത്താത്ത ആരോഗ്യവകുപ്പ് എന്തിനാണ്?. ഈ രോഗത്തെക്കുറിച്ചുള്ള ജനങ്ങളുടെ സംശയത്തിന് അറുതി വരുത്തണം. കേന്ദ്രത്തിന്റെ കൂടി സഹായത്തോടെ ഈ അസുഖത്തിന്റെ കാരണം കണ്ടെത്തി

Full Story
[102][103][104][105][106]
 
-->




 
Close Window