Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 18th Nov 2026
 
 
UK Special
  Add your Comment comment
ഇന്ത്യയില്‍ ടൂറിസ്റ്റ് വിസയ്ക്ക് പകരം വിസിറ്റര്‍ വിസ: 30 ദിവസത്തിനുള്ളില്‍ പല തവണ എന്‍ട്രി ചെയ്യാം
Text By: UK Malayalam Pathram
ടൂറിസം, ബിസിനസ്സ്, മെഡിക്കല്‍ ട്രീറ്റ്മെന്റ്, എഡ്യൂക്കേഷന്‍ തുടങ്ങിയവയെ ഉള്‍പ്പെടുത്തി പുതിയ വിസാ കാറ്റഗറികള്‍ രൂപീകരിച്ച് ഇന്ത്യന്‍ വിസാ സിസ്റ്റത്തില്‍ പരിഷ്‌കാരങ്ങള്‍. പ്രധാന വിസാ കാറ്റഗറികളുടെ എണ്ണം 13-ല്‍ നിന്നും ഒന്‍പതിലേക്കും, സബ്കാറ്റഗറികള്‍ 49-ല്‍ നിന്നും 23-ലേക്കുമാണ് കുറച്ചത്.

ടൂറിസ്റ്റ് വിസയ്ക്ക് പകരം വിസിറ്റര്‍ വിസ വന്നതാണ് അന്താരാഷ്ട്ര യാത്രക്കാരെ സംബന്ധിച്ച് സുപ്രധാന മാറ്റം. യാത്രയുടെ കാരണം മുന്‍നിര്‍ത്തി പല വിസകള്‍ക്ക് അപേക്ഷിക്കുന്നതിന് പകരം രണ്ട് കാറ്റഗറികളിലായി പുതിയ വിസിറ്റര്‍ വിസയില്‍ അപേക്ഷിക്കാം.

ഇതില്‍ വി-1 വിസിറ്റര്‍ വിസ ഹൃസ്വകാല യാത്രകള്‍ക്കുള്ളതാണ്. 30 ദിവസത്തെ കാലാവധിയില്‍ പല തവണ എന്‍ട്രി ചെയ്യാന്‍ ഇത് സഹായിക്കും. ടൂറിസം, സ്വകാര്യ സന്ദര്‍ശനങ്ങള്‍, ഹൃസ്വകാല ബിസിനസ്സ് മീറ്റിംഗ്, മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍, ചെറിയ ചികിത്സ, വെല്‍നെസ്, യോഗാ പ്രോഗ്രാം, ഇന്ത്യന്‍ ഭാഷകളിലും, സംഗീതം, കല, പരമ്പരാഗത ക്രാഫ്റ്റ് എന്നിവയിലെ ഹൃസ്വകാല കോഴ്സുകള്‍ക്കുമാണ് വി1 കാറ്റഗറി.

വി-2 വിസ്റ്റര്‍ വിസ ദീര്‍ഘകാല അനുമതി നല്‍കുന്നതാണ്. ഒന്ന്, അഞ്ച്, പത്ത് വര്‍ഷങ്ങളിലേക്ക് ആവശ്യം അനുസരിച്ച് ഈ വിസ നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. വിദേശ പൗരന്‍മാര്‍ക്ക് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി വിസയ്ക്ക് അപേക്ഷിക്കാം. 172 രാജ്യങ്ങള്‍ക്കാണ് ഇന്ത്യ ഇ-വിസ സൗകര്യം അനുവദിച്ചിട്ടുള്ളത്. ഇമെയിലില്‍ ലഭിക്കുന്ന ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ ഇമിഗ്രേഷനില്‍ കാണിച്ച് പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ കഴിയും. സുപ്രധാന മാറ്റങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്രകള്‍ എളുപ്പമുള്ളതാക്കി മാറ്റും.
 
Other News in this category

 
 




 
Close Window