Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Nov 2026
 
 
ആരോഗ്യം
  Add your Comment comment
ഈ ചീര്‍പ്പു കൊണ്ട് മുടി ചീകിയില്‍ മുടി കൊഴിച്ചില്‍ നില്‍ക്കുമെന്നാണ് ചൈനയിലെ ഗവേഷകര്‍ പറയുന്നത്
Text By: UK Malayalam Pathram
ആന്‍ഡ്രോജെനെറ്റിക് അലോപെസിയ (മുടി കൊഴിച്ചില്‍) മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക്, എല്ലാ ദിവസവും രാവിലെ കണ്ണാടിക്ക് മുന്നില്‍ നിന്ന് മുടി ചീകുന്നത് ഒരു വലിയ ആശങ്കയാണ്. എന്നാല്‍, വളരെ സാധാരണമായ ഈ ചീര്‍പ്പ് കൊണ്ടുതന്നെ മുടി കൊഴിച്ചില്‍ തടയാന്‍ കഴിഞ്ഞേക്കുമെന്നാണ് മൈക്രോ ഇലക്ട്രോണിക്‌സ് ഉപയോഗിച്ച് മുടി കൊഴിച്ചില്‍ ചികിത്സിക്കുന്ന ഒരു ചീര്‍പ്പ് വികസിപ്പിച്ചെടുത്ത ചൈനീസ് ഗവേഷക സംഘം പറയുന്നത്.
പരമ്പരാഗതമായി ഉപയോഗിക്കുന്ന 'മിനോക്‌സിഡില്‍' എന്ന ലേപനം ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന 70 ശതമാനം മുടി വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍, പുതിയ ഉപകരണം ഉപയോഗിച്ച് വെറും 28 ദിവസത്തിനുള്ളില്‍ എലികളില്‍ ഏകദേശം 100 ശതമാനത്തോളം മുടി വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞതായി പഠനം വ്യക്തമാക്കുന്നു.
 
Other News in this category

 
 




 
Close Window