Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇന്ത്യ വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങുമെന്ന് ട്രംപ്
reporter

വാഷിങ്ടണ്‍: ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് പകരം വെനസ്വേലന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ തയ്യാറായിട്ടുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഫ്ലോറിഡയിലേക്കുള്ള യാത്രാമധ്യേ എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടത്. ''ഇന്ത്യ തയ്യാറായിട്ടുണ്ട്. ഇതിനകം കരാറിന്റെ ആശയം ഉണ്ടാക്കിയിട്ടുണ്ട്. ഇറാനില്‍ നിന്ന് വാങ്ങുന്നതിന് പകരം ഇന്ത്യ വെനസ്വേലന്‍ എണ്ണ വാങ്ങും,'' ട്രംപ് പറഞ്ഞു.

യുഎസിന്റെ ദീര്‍ഘകാല ഉപരോധങ്ങള്‍ കാരണം ഇന്ത്യ ഇപ്പോള്‍ ഇറാനില്‍ നിന്ന് വളരെ കുറച്ച് ക്രൂഡ് ഓയില്‍ മാത്രമേ ഇറക്കുമതി ചെയ്യുന്നുള്ളൂ. ഒരിക്കല്‍ മുന്‍നിര വിതരണക്കാരിലൊന്നായിരുന്ന ഇറാനില്‍ നിന്ന് ഇറക്കുമതി കുറഞ്ഞ സാഹചര്യത്തിലാണ് യു.എസ്. നേതാക്കള്‍ ഇന്ത്യയെ വെനസ്വേലന്‍ എണ്ണ വാങ്ങാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ചൈനയേയും വെനസ്വേലന്‍ എണ്ണ വാങ്ങാന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വെനസ്വേലന്‍ എണ്ണ വ്യാപാരത്തില്‍ ഇടപെടാന്‍ അനുവദിക്കുന്നിടത്തോളം കാലം താല്‍ക്കാലിക പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിനെ അധികാരത്തില്‍ തുടരാന്‍ യുഎസ് ഭരണകൂടം അനുവദിച്ചേക്കുമെന്ന സൂചനകളും റിപ്പോര്‍ട്ടുകള്‍ നല്‍കുന്നു.

അതേസമയം, ട്രംപിന്റെ പ്രസ്താവനയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ''ഇന്ത്യന്‍ സര്‍ക്കാര്‍ എന്തു ചെയ്തു, എന്തു ചെയ്യും'' എന്ന കാര്യത്തില്‍ വിവരങ്ങള്‍ പുറത്തു പറയുന്നത് ട്രംപ് ആണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ആരോപിച്ചു. ''മുമ്പ് ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെച്ചുവെന്ന് പറഞ്ഞു. പിന്നീട് റഷ്യന്‍ എണ്ണ വാങ്ങല്‍ നിര്‍ത്തിയെന്ന്. ഇപ്പോഴിതും,'' അദ്ദേഹം കേന്ദ്രത്തെ വിമര്‍ശിച്ചു

 
Other News in this category

 
 




 
Close Window