Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 18th Nov 2026
 
 
UK Special
  Add your Comment comment
ക്രിസ്മസിനു മുന്‍പുള്ള തണുപ്പിലേക്ക് യുകെ പ്രവേശിച്ചു: കാലാവസ്ഥ മാറി: മഞ്ഞുവീഴ്ച കനത്തു
Text By: UK Malayalam Pathram
യുകെയില്‍ വിന്ററിനു തുടക്കമിട്ടു വെസ്റ്റ് മിഡ്ലാന്‍ഡ്സ് മുതല്‍ സ്‌കോട്ലന്‍ഡ് വരെ കനത്ത മഞ്ഞുവീഴ്ച.
മഞ്ഞുവീഴ്ച്ചയ്ക്കൊപ്പം മണിക്കൂറില്‍ 60 മൈല്‍ വേഗതയില്‍ കാറ്റും ആഞ്ഞടിച്ചു. പടിഞ്ഞാറന്‍ മിഡ്ലാന്‍ഡ്സ് മുതല്‍ തെക്കന്‍ സ്‌കോട്ട്ലാന്‍ഡ് വരെ മെറ്റ് ഓഫീസ് മഞ്ഞ മുന്നറിയിപ്പ് നല്‍കിയിരുന്നു. മഴ മേഘങ്ങള്‍ രാത്രിയോടെ വടക്ക് ദിശ ലക്ഷ്യമാക്കി നീങ്ങുകയും വടക്കന്‍ ഇംഗ്ലണ്ടിലും സ്‌കോട്ട്ലാന്‍ഡിലും മഞ്ഞുവീഴ്ച്ച അനുഭവപ്പെടുകയും ചെയ്തു.

കംബ്രിയയില്‍ ചിലയിടങ്ങളില്‍ 3 സെന്റിമീറ്റര്‍ കനത്തില്‍ വരെ മഞ്ഞ് അടിഞ്ഞുകൂടി. ഇതിനെ തുടര്‍ന്ന് എ 74 (എം), എ 66, എം 62 തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം ഗതാഗതം ചെറിയ തോതില്‍ തടസ്സപ്പെട്ടു. കാസിലെറ്റണിലെ വിന്റാസ് പാസ് അതി തീവ്ര കാലാവസ്ഥ കാരണം അടച്ചിട്ടതായി ഡെബ്രിഷയര്‍ പോലീസ് അറിയിച്ചു. എ 628 വുഡ്ഹെഡ് പാസ്സിലും സാഹചര്യം മോശമായിരുന്നു. തെക്ക് സ്റ്റഫോര്‍ഡ്ഷയറിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് വരെ മഞ്ഞുവീഴ്ച്ച രേഖപ്പെടുത്തിയിരുന്നു.

ഇന്നും പലയിടങ്ങളിലും മഞ്ഞുവീഴ്ച്ചയുണ്ടാകും എന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 300 അടിയിലും അതിലും കൂടുതലും ഉയരമുള്ള പ്രദേശങ്ങളിലായിരിക്കും പ്രധാനമായും മഞ്ഞുവീഴ്ച്ചയുണ്ടാവുക. ചിലയിടങ്ങളില്‍ 2 ഇഞ്ച് കനത്തില്‍ വരെ മഞ്ഞ് വീഴ്ച്ച ഉണ്ടാകും. അതിനിടയില്‍ ബ്രിട്ടന്റെ ഏറ്റവും തണുപ്പേറിയ ശരത്ക്കാല രാത്രി ഇന്നലെ രേഖപ്പെടുത്തി. ടുല്ലോക്ക് ബ്രിഡ്ജില്‍ ഇന്നലെ രേഖപ്പെടുത്തിയ അന്തരീക്ഷ താപനില മൈനസ് 7.7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.
 
Other News in this category

 
 




 
Close Window