Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0574 INR  1 EURO=109.878 INR
ukmalayalampathram.com
Thu 06th Aug 2026
വാര്‍ത്തകള്‍
  11-10-2025
ചൈനയ്‌ക്കെതിരേ നൂറു ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: വ്യാപാര യുദ്ധം രൂക്ഷമാക്കി ചൈനയ്ക്ക് മേല്‍ 100 ശതമാനം അധിക താരിഫ് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റെയല്‍ എര്‍ത്ത് മൂലകങ്ങളുടെ ഉല്‍പ്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചൈന, ഇവയുടെ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നീക്കം ആരംഭിച്ചിരിക്കുകയാണ്. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ അടുത്ത ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അധിക താരിഫ് നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതിന്

Full Story
  10-10-2025
വയനാട്ടില്‍ എംഎല്‍എമാര്‍ക്കെതിരെ എംഎസ്എഫ് പ്രതിഷേധം; ബാനറുമായി ടൗണ്‍ മാര്‍ച്ച്

കല്‍പ്പറ്റ: വയനാട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ ടി സിദ്ദിഖിനും ഐസി ബാലകൃഷ്ണനുമെതിരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ''സിദ്ദിഖും ഐസിയും ഇനി നിയമസഭ കാണുമെന്നു മോഹിക്കേണ്ട'' എന്ന എഴുത്തുള്ള ബാനറുമായി ടൗണ്‍ മാര്‍ച്ചാണ് എംഎസ്എഫ് നടത്തിയത്.

മുട്ടില്‍ ഡബ്ല്യുഎംഒ കോളജിലെ വിദ്യാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ വിജയാഘോഷത്തിന്റെ ഭാഗമായി എംഎല്‍എമാരുടെ ചിത്രങ്ങളോടൊപ്പം ബാനറുയര്‍ത്തിയാണ് പ്രകടനം നടന്നത്. ''മിസ്റ്റര്‍ സിദ്ദിഖ്, മിസ്റ്റര്‍ ഐസീ... കേശു കുഞ്ഞുങ്ങളെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ ജില്ലയില്‍ നിന്ന് ഇനി നിയമസഭ കാണാമെന്നു മോഹിക്കേണ്ട'' എന്നായിരുന്നു ബാനറിലെ സന്ദേശം.

Full Story

  10-10-2025
മധു ബാബുവിനെതിരെ സിനിമാ നിര്‍മ്മാതാവിന്റെ ഹൈക്കോടതി ഹര്‍ജി; സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപണം

കൊച്ചി: കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ നേരിടുന്ന ആലപ്പുഴ മുന്‍ ഡിവൈഎസ്പി മധു ബാബുവിനെതിരെ സിനിമാ നിര്‍മ്മാതാവ് ഷീല കുര്യന്‍ ഹൈക്കോടതിയെ സമീപിച്ചു. മോശമായി പെരുമാറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് ഹര്‍ജി. സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ളവരോട് വിശദീകരണം തേടിയ ഹൈക്കോടതി, മധു ബാബുവിനും നോട്ടിസ് അയച്ചു. ഒരുമാസത്തിനകം മറുപടി സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നവംബര്‍ 13ന് കേസ് വീണ്ടും പരിഗണിക്കും.

2021-ല്‍ ഷീല കുര്യന്റെ പക്കല്‍ നിന്ന് ആലപ്പുഴ സ്വദേശി 15 ലക്ഷം രൂപ കടമായി വാങ്ങിയെന്നും പല തവണ ആവശ്യപ്പെട്ടിട്ടും തിരികെ നല്‍കിയില്ലെന്നുമാണ് കേസിന്റെ പശ്ചാത്തലം.

Full Story
  10-10-2025
പാലക്കാട്: കലുങ്ക് സംവാദത്തില്‍ സുരേഷ് ഗോപിയുടെ പരാമര്‍ശം വിവാദത്തില്‍

പാലക്കാട്: കലുങ്ക് സംവാദപരിപാടിക്കിടയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമര്‍ശം വിവാദമായി. ''പാലക്കാട് കേരളത്തിന്റെ അന്നപാത്രമാണ്. ഇനി അന്നപാത്രമെന്ന് പറഞ്ഞത് ഇവിടുത്തെ നപുംസകങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോ?'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. നേരത്തെ ''കഞ്ഞിപാത്രം'' എന്ന പരാമര്‍ശം വിവാദമായിരുന്നു.

പാലക്കാട് ചെത്തല്ലൂരില്‍ നടന്ന കലുങ്ക് സംവാദത്തില്‍ സംസാരിക്കവെയാണ് സുരേഷ് ഗോപിയുടെ പുതിയ പരാമര്‍ശം. തെരഞ്ഞെടുപ്പ് സമയത്ത് കിറ്റുമായി വരുന്നവരുടെ മുഖത്തേക്ക് അതെറിയണമെന്ന് പറഞ്ഞതും ശ്രദ്ധേയമായി.

ഹിന്ദുക്കള്‍ക്ക് വേദപഠനത്തിനുള്ള അവസരം ഉണ്ടാക്കാനാകുമോ എന്ന യുവതിയുടെ

Full Story
  09-10-2025
കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് ശ്രമം പരാജയം; 1.7 കിലോ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാജ്യാന്തര ടെര്‍മിനലിലെ ആഗമന ഹാളിലെ ചവറ്റുകുട്ടയില്‍ നിന്നാണ് 1.7 കിലോ വരുന്ന സ്വര്‍ണ മിശ്രിതം ശുചീകരണത്തൊഴിലാളികള്‍ കണ്ടെത്തിയത്. ഇതിന് ഏകദേശം ?1.65 കോടി രൂപ വിലമതിക്കുമെന്നാണ് കസ്റ്റംസ് റിപ്പോര്‍ട്ട്.

സ്വര്‍ണ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കസ്റ്റംസ് അധികൃതര്‍ പായ്ക്കറ്റ് കസ്റ്റഡിയിലെടുത്തു. മിശ്രിതം വേര്‍തിരിച്ചപ്പോള്‍ ഏകദേശം 1.5 കിലോഗ്രാം ശുദ്ധസ്വര്‍ണം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ദുബായില്‍ നിന്നെത്തിയ യാത്രക്കാരനാണ് സ്വര്‍ണം ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക

Full Story
  09-10-2025
ബസ് ജീവനക്കാരുടെ അപമര്യാദ പെരുമാറ്റം: നടി സനുഷയുടെ പരാതി പൊലീസ് പരിഗണിച്ചു

കണ്ണൂര്‍: ട്രാഫിക് നിയമം ലംഘിച്ച് ബസ് ഓടിച്ചതും നടുറോഡില്‍ കാര്‍ തടഞ്ഞു നിര്‍ത്തിയതും സംബന്ധിച്ച് ബസ് ജീവനക്കാരുടെ അപമര്യാദ പെരുമാറ്റത്തിനെതിരെ നടി സനുഷ പരാതി നല്‍കി. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സനുഷ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

ചൊവ്വാഴ്ച രാത്രി ഏഴിന് കണ്ണൂര്‍ നഗരത്തിലാണ് സനുഷയും ബസ് ജീവനക്കാരും തമ്മില്‍ തര്‍ക്കം നടന്നത്. സനുഷയോടിച്ച കാര്‍ ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് കുറുകെയിട്ടു ഡ്രൈവര്‍ വാഹനം തടഞ്ഞുവെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ബസ് ജീവനക്കാര്‍ സനുഷയോടും അച്ഛനും അമ്മയോടും കയര്‍ത്തു സംസാരിക്കുകയും, അനുമതിയില്ലാതെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതായും പരാതിയില്‍

Full Story
  09-10-2025
അമീബിക് മസ്തിഷ്‌ക ജ്വരം: എട്ടു ദിവസത്തിനിടെ പത്ത് കേസുകള്‍; തിരുവനന്തപുരം പാറശാല സ്വദേശി രോഗബാധിതന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ വ്യാപനം ആശങ്ക ഉയര്‍ത്തുന്നു. കഴിഞ്ഞ എട്ടു ദിവസത്തിനിടെ പത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രോഗബാധിതരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഒടുവില്‍ രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരം പാറശാല സ്വദേശിയായ 38 കാരനാണ്.

കാന്‍സര്‍ ബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. രോഗം എവിടെ നിന്നാണ് പിടിപ്പെട്ടതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

നിലവില്‍ തിരുവനന്തപുരത്ത് നാല് ആക്ടീവ് കേസുകളാണ് ഉള്ളത്. 2025-ല്‍ ഇതുവരെ സംസ്ഥാനത്ത് 98 പേര്‍ക്ക് രോഗം

Full Story
  08-10-2025
ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെതിരെ തന്ത്രിയുടെ ഗുരുതര ആരോപണം

തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം മങ്ങിയതായി തെറ്റിദ്ധരിപ്പിച്ചതായി മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെതിരെ തന്ത്രി കണ്ഠര്‍ രാജീവര്‍ ഗുരുതര ആരോപണം ഉന്നയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തന്ത്രി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയ വിശദീകരണ കുറിപ്പിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

1999-ല്‍ വിജയ് മല്യ ഭംഗിയായി സ്വര്‍ണം പൂശിയതാണെന്ന തന്ത്രിയുടെ ആവര്‍ത്തിച്ച സംശയത്തെ തുടര്‍ന്ന് ഗോള്‍ഡ് സ്മിത്തിന്റെ റിപ്പോര്‍ട്ട് ഉണ്ടെന്നു പറഞ്ഞാണ് മുരാരി ബാബു അനുമതി തേടിയത്. നേരിട്ടുള്ള പരിശോധനയില്‍ കാഴ്ചയില്‍ മാത്രം

Full Story
[107][108][109][110][111]
 
-->




 
Close Window