|
|
|
|
|
| ബാലരാമപുരം കുഞ്ഞുമരണക്കേസ്: ശ്രീതുവിനെ ജയില്‍ മോചിതയാക്കിയത് മാഫിയ സംഘം; പൊലീസ് അന്വേഷണം |
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ അമ്മ ശ്രീതുവിനെ ജയില്‍ മോചിതയാക്കിയത് ലഹരിമരുന്ന്, മോഷണം, സെക്‌സ് റാക്കറ്റ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാഫിയ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പു കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ശ്രീതുവിനെ ജാമ്യത്തിലിറക്കാന്‍ ബന്ധുക്കളോ അടുത്തവരോ മുന്നോട്ടുവന്നില്ല. ഇതേത്തുടര്‍ന്ന് ഏഴ് മാസത്തിലധികം ജയിലില്‍ കഴിയേണ്ടിവന്നു.
വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് സ്വദേശിയായ ഇളയരാജയും ഭാര്യയും ചേര്‍ന്നാണ് ശ്രീതുവിനെ ജയില്‍ മോചിതയാക്കിയത്. ആഡംബര |
|
Full Story
|
|
|
|
|
|
|
| മോഹന്‍ലാലിന് സംസ്ഥാന സര്‍ക്കാര്‍ ആദരം; 'ലാല്‍ സലാം' പരിപാടിയും അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശവും ചര്‍ച്ചയായി |
തിരുവനന്തപുരം: ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ആദരിച്ചു. 'ലാല്‍ സലാം' എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങ് മലയാളി സമൂഹം ആവേശത്തോടെയാണ് വരവേറ്റത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
പരിപാടിക്കിടെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശം വിവാദത്തിന് വഴിയൊരുക്കി. ''രണ്ട് ദശാബ്ദം മുമ്പ് ഈ അവാര്‍ഡ് എനിക്ക് ലഭിക്കുമ്പോള്‍ ഇതുപോലെ ആദരവ് ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ സര്‍ക്കാരും മുഖ്യമന്ത്രിയും പ്രത്യേക താല്‍പര്യമെടുത്താണ് മോഹന്‍ലാലിനെ |
|
Full Story
|
|
|
|
|
|
|
| കഫ് സിറപ്പ് കഴിച്ച് മരണം: ചിന്ദ്വാരയില്‍ കുട്ടിമരണങ്ങള്‍ 11 ആയി; ഡോക്ടര്‍ അറസ്റ്റില്‍ |
ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് കഴിച്ച് രണ്ട് കുട്ടികള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 11 ആയി ഉയര്‍ന്നു. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളാണ് മരിച്ചത്. വിഷാംശം നിറഞ്ഞ വ്യാവസായിക രാസവസ്തു അടങ്ങിയതായാണ് ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കോള്‍ഡ്രിഫ് നിരോധിച്ചു.
മരുന്നില്‍ 48.6% ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിരിക്കുന്നതായി തമിഴ്നാട് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം മധ്യപ്രദേശ് സര്‍ക്കാരിനെ അറിയിച്ചു. ഗുരുതരമായ വൃക്ക തകരാറിനും മരണത്തിനും കാരണമാകുന്ന ഈ രാസവസ്തുവാണ് കുട്ടികളുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമായതെന്ന് അധികൃതര്‍ വ്യക്തമാക്കി.
|
|
Full Story
|
|
|
|
|
|
|
| മേയര്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപണം; സര്‍ക്കാരിനും പൊലീസിനും വക്കില്‍ നോട്ടീസ് |
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തിയ സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടന്നില്ലെന്നു കാണിച്ച് ബസിന്റെ ഡ്രൈവറായ എല്‍എച് യദു സര്‍ക്കാരിനും പൊലീസിനും വക്കില്‍ നോട്ടീസ് അയച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, കന്റോണ്‍മെന്റ് എസ്ഐ എന്നിവര്‍ക്കാണ് അഭിഭാഷകന്‍ അശോക് പി നായര്‍ മുഖേന നോട്ടീസ് അയച്ചത്.
കോടതി നിര്‍ദ്ദേശപ്രകാരം നടന്ന അന്വേഷണം രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി അട്ടിമറിക്കപ്പെട്ടുവെന്നും, മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് എംഎല്‍എ സച്ചിന്‍ ദേവിനെയും കുറ്റവിമുക്തരാക്കിയ നടപടി നീതിയുക്തമല്ലെന്നും നോട്ടീസില്‍ |
|
Full Story
|
|
|
|
|
|
|
| ഗാസയില്‍ വെടിനിര്‍ത്തലിന് ട്രംപ് മുന്നോട്ട് വച്ച പദ്ധതി അംഗീകരിച്ച് ഹമാസ്; സമാധാനത്തിനുള്ള സാധ്യതകള്‍ ശക്തം |
ഗാസ സിറ്റി: ഗാസയില്‍ സമാധാനം കൊണ്ടുവരാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ട് വച്ച 20 ഇന വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിച്ച് ഹമാസ്. ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കല്‍, പലസ്തീന്‍ ഭരണം വിദഗ്ധ സമിതിക്ക് കൈമാറല്‍ തുടങ്ങിയ പ്രധാന ഘടകങ്ങള്‍ ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സായുധ സംഘടനയായ ഹമാസിന്റെ നിരായുധീകരണം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളിലേക്കുള്ള നിലപാട് വ്യക്തമല്ലെങ്കിലും, തുടര്‍ചര്‍ച്ചകള്‍ മധ്യസ്ഥരുടെ മുഖേന തുടരാമെന്ന് ഹമാസ് അറിയിച്ചു. ഹമാസിന്റെ നിലപാടിനെ ട്രംപ് സ്വാഗതം ചെയ്തു. ''പശ്ചിമേഷ്യയ്ക്ക് പ്രത്യേകതയുള്ള ദിനം'' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഹമാസ് സമാധാനത്തിന് തയ്യാറാണെന്ന് |
|
Full Story
|
|
|
|
|
|
|
| ശബരിമല ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട വിവാദം: മാധ്യമവാര്‍ത്തകള്‍ക്ക് യാഥാര്‍ത്ഥ്യമില്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി |
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് യാഥാര്‍ത്ഥ്യമില്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കി. ആരോപണങ്ങള്‍ മാത്രമാണ് ഉയരുന്നത്. വിജിലന്‍സ് ചോദ്യം ചെയ്യലിന് വിളിച്ചാല്‍ ഹാജരാകുമെന്നും, പറയാനുള്ളത് കോടതിയില്‍ പറയും എന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
അറ്റകുറ്റപ്പണികള്‍ക്കായി തനിക്ക് ലഭിച്ചത് ചെമ്പ് പാളികളാണെന്നും, മഹസര്‍ ഉള്‍പ്പെടെയുള്ള രേഖകളില്‍ ഇത് വ്യക്തമാണെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. അതിന് മുമ്പ് സ്വര്‍ണം പൂശിയതിനെക്കുറിച്ച് അറിയില്ല. കാലഹരണപ്പെട്ടതാകാം |
|
Full Story
|
|
|
|
|
|
|
| സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ദുരൂഹത: അടുത്ത സുഹൃത്തുക്കളും അറസ്റ്റില്‍ |
ഗുവാഹത്തി: പ്രശസ്ത സംഗീതജ്ഞന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത വര്‍ധിക്കുന്നു. സിംഗപ്പൂരില്‍ വച്ച് സ്‌കൂബ ഡൈവിങ്ങിനിടെയല്ല, കടലില്‍ നീന്തുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് സുബീനുമായി അടുത്ത ബന്ധമുള്ള രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
സംഗീതജ്ഞന്‍ ശേഖര്‍ ജ്യോതി ഗോസ്വാമിയും ഗായിക അമൃത്പ്രഭ മഹന്തയും ആണ് അറസ്റ്റിലായത്. സിംഗപ്പൂര്‍ യാത്രയില്‍ സുബിനോടൊപ്പം ഉണ്ടായിരുന്ന ഇരുവരെയും ആറു ദിവസത്തെ ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
മുന്‍പ് സുബീന്റെ |
|
Full Story
|
|
|
|
|
|
|
| ശബരിമലയിലെ വിവാദ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കോടികളുടെ ഇടപാടുകള്‍; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു |
തിരുവനന്തപുരം: ശബരിമലയിലെ വിവാദ സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ബ്ലേഡ് പലിശയ്ക്ക് പണം നല്‍കി വിവിധയിടങ്ങളില്‍ ഭൂമി ഏറ്റെടുത്തുവെന്ന ആരോപണമാണ് അന്വേഷണത്തിന് ആധാരം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 30 കോടിയിലേറെ രൂപയുടെ ഭൂമിക്കച്ചവടം നടത്തിയതായാണ് റിപ്പോര്‍ട്ട്. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും ഭൂമി രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്.
2020 മുതല്‍ 2025 വരെ തലസ്ഥാനത്ത് മാത്രമായി കോടികളുടെ ഇടപാടുകള്‍ നടന്നതായും, ബംഗളൂരുവിലും ഭൂമിയിടപാടുകള്‍ നടന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉന്നതരുമായി |
|
Full Story
|
|
|
|
| |