|
|
|
|
|
| മണ്ണിടിച്ചിലിന് സാധ്യത, പൊലീസ് പട്രോളിങ്ങിനിടെ കര്‍ണാടകയിലെ കൊടുങ്കാറ്റിലുള്ള ഗുഹയില്‍ കുട്ടികള്‍ക്കൊപ്പം റഷ്യന്‍ യുവതിയെ കണ്ടെത്തി |
ബംഗളൂരു: റഷ്യന്‍ യുവതിയും രണ്ടു പെണ്‍മക്കളും കര്‍ണാടകയിലെ ഗോകര്‍ണയില്‍ രാമതീര്‍ഥ കുന്നിന്‍ മുകളിലുള്ള അപകടകരമായ ഗുഹയില്‍ താമസിക്കുന്നതായി പൊലീസ് കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ച ഗോകര്‍ണ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറും സംഘവും വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാമതീര്‍ഥ കുന്നിന്‍ പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് മൂന്നു പേരെയും വനത്തിനുള്ളില്‍ കണ്ടെത്തിയത്. പട്രോളിങ് നടത്തുന്നതിനിടെ മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗുഹയില്‍ പൊലീസ് ഇവരെ കണ്ടെത്തുകയായിരുന്നു. നീന കുട്ടിന (40), അവരുടെ രണ്ടു പെണ്‍മക്കള്‍ പ്രേമ (6), അമ (4) എന്നിവരെയാണ് ഗുഹയ്ക്കുള്ളില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
Full Story
|
|
|
|
|
|
|
| സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് സംശയം |
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് സംശയം. ചികിത്സയിലിരിക്കെ മരിച്ച 58 വയസ്സുകാരന് പ്രാഥമിക പരിശോധനയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58 വയസ്സുകാരന്‍ ആണ് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പുതിയ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
അതേസമയം, പാലക്കാട് നേരത്തെ നിപ ബാധ സ്ഥിരീകരിച്ച 38 കാരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. നിപ ബാധയുടെ പശ്ചാത്തലത്തില്‍ മലപ്പുറം, പാലക്കാട് സ്വദേശികളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി |
|
Full Story
|
|
|
|
|
|
|
| പരപുരുഷ ബന്ധം: നടിയെ ആക്രമിച്ച് ഭര്‍ത്താവ് |
ബംഗളൂരു: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ കന്നഡ സീരിയല്‍ നടിയും അവതാരകയുമായ മഞ്ജുള ശ്രുതിയെ (38) ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഒന്നിലധികം തവണ കുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ശ്രുതി ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഭര്‍ത്താവ് അമ്രേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം നാലിനു നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. അമൃതധാരെ പോലുള്ള കന്നഡ സീരിയലുകളില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് പ്രശസ്തയായ നടിയാണ് ശ്രുതി. ഹനുമന്തനഗറിലെ മുനേശ്വര ലേഔട്ടിലുള്ള വീട്ടില്‍വച്ചാണ് ശ്രുതിയെ ഭര്‍ത്താവ് അമ്രേഷ് ആക്രമിച്ചത്. ശ്രുതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.
Full Story
|
|
|
|
|
|
|
| 2026 ല്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് അമിത് ഷാ |
തിരുവനന്തപുരം: തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ ബിജെപി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി അമിത് ഷാ. തദ്ദേശ സ്വയംഭരണ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ ഒരുങ്ങണം. മേഖലാ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു. മാറ്റം വേണമെങ്കില്‍ ബിജെപിയെ വിജയിപ്പിക്കണം. കേരളത്തില്‍ ബിജെപിയുടെ ഭാവി ശോഭനമാണ്. ഓഗസ്റ്റില്‍ താന്‍ വീണ്ടും കേരളത്തിലെത്തുമെന്നും തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് വാര്‍ഡുതല നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.
2026 ല്‍ കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരും. കേരളത്തിന്റെ വികസനം ബിജെപി |
|
Full Story
|
|
|
|
|
|
|
| വയനാട് കോണ്‍ഗ്രസ് യോഗത്തില്‍ കയ്യാങ്കളി, ഡിഡിസി പ്രസിഡന്റിനെ കൈയ്യേറ്റം ചെയ്തു |
കല്‍പ്പറ്റ: വയനാട് കോണ്‍?ഗ്രസ് നേതൃയോ?ഗത്തില്‍ കയ്യാങ്കളി. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് മര്‍ദ്ദനമേറ്റു. മുള്ളന്‍കൊല്ലിയില്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ആലോചനാ യോ?ഗത്തിനിടെ ആയിരുന്നു സംഘര്‍ഷം. മണ്ഡലം പ്രസിഡന്റിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൈയാങ്കളിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
യോഗത്തിനിടെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും അപ്പച്ചനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും കെഎല്‍ പൗലോസിന്റെയും ഗ്രൂപ്പില്‍ പെട്ടവരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം. സംഘര്‍ഷത്തെ തുടര്‍ന്ന് സെമിനാര്‍ നടത്താനായില്ല. വയനാട്ടില്‍ കുറച്ചുനാളുകളായി ?ഗ്രൂപ്പ് |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ പൊളിച്ചടുക്കി കുഞ്ചാക്കോ ബോബന്‍ |
അന്നും ഇന്നും കുഞ്ചാക്കോ ബോബന്‍ മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോയാണ് . 'അനിയത്തിപ്രാവ്' എന്ന ക്ലാസിക് റൊമാന്‍സ് ചിത്രത്തിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തില്‍ ചേക്കേറിയ താരം. പിന്നീട് ചാക്കോച്ചന്റെ വളര്‍ച്ചയും തളര്‍ച്ചയും ഉയിര്‍ത്തെഴുന്നേല്‍പ്പിനുമെല്ലാം പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചു. ജീവിതത്തിലെ ഓരോ വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കുന്ന താരമാണ് അദ്ദഹം. യുകെ ടൂറിലെ മറക്കാനാവത്ത ചില നിമിഷങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തു.
'യുകെ ടൂറിലെ മറക്കാനാവാത്ത ചില നിമിഷങ്ങള്‍, വിലപ്പെട്ട ഓര്‍മകള്‍, വേദികളില്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തില്‍ |
|
Full Story
|
|
|
|
|
|
|
| മന്ത്രി വി അബ്ദുറഹിമാന്റെ സ്റ്റാഫ് അംഗം ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ |
തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹിമാന്റെ സ്റ്റാഫ് അംഗം ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍. മന്ത്രിയുടെ ഓഫിസ് അറ്റന്‍ഡര്‍ സിവി ബിജുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വയനാട് സ്വദേശിയായ ബിജു ഹരിഹര്‍ നഗര്‍ ക്വാര്‍ട്ടേഴ്സിലാണ് ഇയാള്‍ താമസിച്ചിരുന്നത്. മരണകാരണം വ്യക്തമായിട്ടില്ല.
ക്വാര്‍ട്ടേഴ്സില്‍ ഭാര്യയും ബിജുവിനൊപ്പം താമസിച്ചിരുന്നു. കഴിഞ്ഞ ദിവസം ഭാര്യ നാട്ടിലേക്ക് പോയതായാണ് വിവരം. ഇന്ന് ഓഫീസിലെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മ്യൂസിയം |
|
Full Story
|
|
|
|
|
|
|
| തരൂരിനെതിരേ കോണ്‍ഗ്രസില്‍ പട |
കോഴിക്കോട്: ശശി തരൂര്‍ എംപിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തരൂര്‍ പിണറായി വിജയനേയും നരേന്ദ്രമോദിയേയും സ്തുതിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളെ ഒഴികെ എല്ലാവരെയും അദ്ദേഹം സ്തുതിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ലക്ഷ്യമെന്താണെന്ന് അദ്ദേഹത്തിനേ അറിയൂ. ശശി തരൂരിന് മുന്നില്‍ രണ്ടു വഴികളുണ്ട്. ഒന്ന് പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുക എന്നതാണെന്ന് കെ മുരളീധരന്‍ പറഞ്ഞു.
തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാണ്. പാര്‍ട്ടി നിയോഗിച്ച പാര്‍ലമെന്ററി സമിതി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ്. ആ നിലയ്ക്ക് പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലും പാര്‍ട്ടി പ്രവര്‍ത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് |
|
Full Story
|
|
|
|
| |